സംസ്ഥാനത്ത് ഭരണസ്തംഭനം; പിരിച്ചെടുക്കുന്ന പണം വിതരണം ചെയ്യുന്നില്ലെന്നും ചെന്നിത്തല

webtech_news18
തിരുവനന്തപുരം: പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മറ്റു മന്ത്രിമാരെ ചുമതല ഏല്‍പ്പിക്കകയെന്നതാണ് പതിവ്. എന്നാല്‍ ഇവിടെ അതുണ്ടായില്ല. മന്ത്രിസഭാ യോഗം ചേരാതായിട്ട് രണ്ടാഴ്ച്ചയായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


സുനാമി ദുരിതമുണ്ടായപ്പോള്‍ എല്ലാ ദിവസവും ഉന്നതതലയോഗം ചേരുമായിരുന്നു. മന്ത്രിസഭ എടുക്കേണ്ട തീരുമാനങ്ങള്‍ ഉപസമിതി എടുത്താല്‍ അതിന് നിയമപരമായി യാതൊരു പ്രസക്തിയും ഇല്ല. ഭരണരംഗത്ത് നിശ്ചലാവസ്ഥയാണ്. ആരും ചോദിക്കാനില്ലാത്തത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. പതിനായിരം രൂപ ലഭിക്കാന്‍വരെ വെള്ളപ്പൊക്ക ദുരന്തത്തില്‍ പെട്ടവര്‍ ഓടി നടക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ദുരിതാശ്വാസത്തിലല്ല പണപ്പിരിവിലാണ് മന്ത്രിമാര്‍ക്ക് താല്‍പര്യം. പിരിച്ചെടുത്ത പണം വിതരണം ചെയ്യാന്‍ യാതൊരു താത്പര്യവുമില്ലെന്നും ചെന്നിത്തല ആരോപിച്ചു.
>

Trending Now