പ്രളയ ദുരിതാശ്വാസം: ഉത്തരവ് പിന്‍വലിച്ചത് ദുരൂഹമെന്ന് ചെന്നിത്തല

webtech_news18
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന തുകയെല്ലാം പ്രത്യേക അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സമൂഹം കയ്യയച്ചു നല്‍കുന്ന തുക വകമാറ്റി ചിലവഴിക്കാനുള്ള സാദ്ധ്യത തുറന്നിടുകയാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്ന് ദുരിതാശ്വാസത്തിനായി വന്‍ തുകകള്‍ പ്രവഹിക്കുന്നതിനിടിയില്‍ പ്രത്യേക അക്കൗണ്ട് വേണ്ടെന്ന് വച്ചത് സംശയത്തിനിട നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പത്രകുറിപ്പിലൂടെ പറഞ്ഞു.

>

Trending Now