പിസി ജോർജ് അപമാനമാണെന്ന് രേഖ ശർമ്മ

webtech_news18 , News18 India
ന്യൂഡൽഹി: കന്യാസ്ത്രീകൾക്ക് എതിരെ മോശം പരാമർശം നടത്തിയതിന് പിസി ജോർജിനെതിരെ നിയമനടപടി സ്വീകരിക്കാൻ ദേശീയ വനിതാ കമ്മീഷൻ ഒരുങ്ങുന്നു. സാമാജികർക്ക് പിസി ജോർജ് അപമാണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. അസഭ്യവർഷം നടത്തുന്നതിൽ എംഎൽഎ മിടുക്കനാണെന്നും പിസി ജോർജിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും രേഖ ശർമ്മ പറഞ്ഞു.ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണം; കന്യാസ്ത്രികളുടെ സമരത്തിന് പിന്തുണയെന്നും വിഎസ്


അതേസമയം, പിസി ജോർജിനെതിരെ കേസ് എടുക്കുന്നത് പൊലീസ് പരിശോധിച്ചു വരികയാണ്. വാർത്താ സമ്മേളനത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി നിർദേശം നൽകി. ബിഷപ്പിനെതിരായ പരാതി അന്വേഷിക്കുന്ന സംഘത്തിനാണ് ഡിജിപി നിർദേശം നൽകിയത്.ബിഷപ്പ് പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം പോയെന്ന് മനസിലാക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷഇതിനിടെ, പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജിന്‍റെ കോലം സമരാനുകൂലികൾ കത്തിച്ചു. കന്യാസ്ത്രീകളുടെ സമരപ്പന്തലിന് സമീപത്തായിരുന്നു കോലം കത്തിക്കൽ. പന്ത്രണ്ട് തവണയും പീഡനത്തിന് ഇരയായ കന്യാസ്ത്രീ പതിമൂന്നാം തവണ പീഡനത്തിന് ഇരയായപ്പോൾ മാത്രമാണ് പരാതി കൊടുക്കാൻ തയ്യാറാതയ് എന്നായിരുന്നു ജോർജിന്‍റെ പരാമർശം. കൊച്ചിയിൽ സമരം ചെയ്യുന്നവർ പരിശുദ്ധകളാണോ എന്നറിയാൻ വൈദ്യപരിശോധന വേണമെന്നായിരുന്നു ജോർജിന്‍റെ മറ്റൊരു പരാമർശം.
>

Trending Now