ഹർത്താലിന്‍റെ പേരിൽ കോൺഗ്രസിലും ലീഗിലും ഭിന്നത; കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യം

webtech_news18
തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ നാളെ നടത്താനിരിക്കുന്ന ഹർത്താലിനെ ചൊല്ലി കോൺഗ്രസിലും മുസ്ലീം ലീഗിലും ഭിന്നത. ഹർത്താൽ വേണ്ടെന്ന നിലപാടുമായി കോൺഗ്രസിലെയും ലീഗിലെയും നേതാക്കൾ രംഗത്തെത്തി. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും മുൻ മന്ത്രിയും ലീഗ് നേതാവുമായ എം.കെ മുനീറുമാണ് ഹർത്താലിനെതിരെ രംഗത്തെത്തിയത്. ഹർത്താലിൽനിന്ന് കേരളത്തെ ഒഴിവാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.ഇന്ധനവില വർധന: തിങ്കളാഴ്ച കോൺഗ്രസിന്റെ ഭാരത് ബന്ദ്, ഇടതുപാർട്ടികളുടെ ഹർത്താൽ


ഹർത്താലുമായി സഹകരിക്കില്ലന്ന് ഡി സതീശൻ പറഞ്ഞു. തന്റെ നിലപാട് പാർട്ടിയെ അറിയിച്ചട്ടുണ്ട്. ഇതിന്റെ പേരിൽ ഏത് സംഘടനാ നടപടികളും നേരിടാൻ തയ്യാറണന്നും വിഡി സതീശൻ ന്യൂസ് 18നോട് പറഞ്ഞു. പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ കേരളത്തിൽ ഹർത്താൽ വേണ്ടിയിരുന്നില്ലെന്ന് മുനീർ പറഞ്ഞു.കേരളത്തിൽ ഭാരത് ബന്ദ് ഇല്ലാത്തത് എന്തുകൊണ്ട്? 10 കാര്യങ്ങൾ...അതേസമയം നാളെ കോൺഗ്രസ് നടത്താനിരിക്കുന്ന ഹർത്താലിനെ പിന്തുണക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ജനദ്രോഹനടിപടിക്കെതിരെ നടത്തുന്ന ഹർത്താലിന് പൂർണ പിന്തുണയുണ്ട്. ഹർത്താലുമായി സഹകരിക്കില്ലന്ന വി.ഡി സതീശന്റെ നിലപാട് പാർട്ടി നടപടികൾക്ക് യോജിച്ചതല്ലന്നും കെപിഎ മജീദ് പറഞ്ഞു.ഹർത്താലിനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനും വി.ടി ബൽറാും രംഗത്തെത്തി. പ്രളയക്കെടുതിയുടെ സാഹചര്യത്തിലാകാം സതീശൻ അങ്ങനെ പറഞ്ഞെതന്നായിരുന്നു തിരുവഞ്ചൂ രാധാകൃഷ്ണന്‍റെ പ്രതികരണം. ന്യൂസ് 18നോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് നടത്തുന്ന ഹർത്താലിന് പൂർണ പിന്തുണയുണ്ടെന്ന് വിടി ബലറാം എംഎൽഎ പറഞ്ഞു. ഹർത്താലുമായി സഹകരിക്കില്ലന്ന വി.ഡി സതീശന്റെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണന്നും വിടി ബലറാം പറഞ്ഞു.
>

Trending Now