ബിഷപ്പിനെതിരായ പീഡന കേസ്; പൊലീസ് നടപടിയെ ന്യായീകരിച്ച് എസ്.ആര്‍.പി

webtech_news18
ന്യൂഡല്‍ഹി: ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം കേന്ദ്രനേതൃത്വം.അന്വേഷണം ശരിയായ ദിശയിലാണെന്നും മറിച്ചുള്ള കന്യാസ്ത്രീകളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.


ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാംദിനത്തിലേക്കു കടന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും പ്രതിഷേധ യോഗം നടക്കുകയാണ്. 
>

Trending Now