ന്യൂഡല്‍ഹി: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ പൊലീസിനെ സമീപിക്കണമോ എന്ന് യുവതിക്ക് തീരുമാനിക്കാമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ എസ്. രാമചന്ദ്രന്‍പിള്ള.പരാതിയുമായി ആരെ സമീപിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. തെറ്റുകള്‍ ഉണ്ടായാല്‍ തിരുത്തും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണത്തില്‍ യാതൊരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ലെന്നും എസ് രാമചന്ദ്രന് പിള്ള വ്യക്തമാക്കി.