വയനാട്ടിലെയും ആലപ്പുഴയിലേയും പ്രളയബാധിതര്‍ക്ക് സഹായം എത്തിച്ച് സന്തോഷ് പണ്ഡിറ്റ്

webtech_news18
തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസത്തില്‍ സജീവമായി ഇടപെട്ട് സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ മാനന്തവാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സഹായമെത്തിച്ചശേഷം വ്യാഴാഴ്ച ആലപ്പുഴ, വയനാട് മേഖലകളിലാണ് താരം.വയനാട്ടിലെത്തിയ പണ്ഡിറ്റ് കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീന്‍, കിടക്ക എന്നിവയും വിതരണം ചെയ്തു. ഇതുസംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.


ഫേസ്ബുക്കില്‍ കുറിച്ചത്:'എന്റെ വയനാട് പര്യടനത്തില്‍ ഇന്നു പല ഭാഗങ്ങളിലേയും കുട്ടികള്ക്ക് പഠനോപകരണങ്ങളും ,പഠിക്കുവാനായ് മേശയും കസേരകളും, പുസ്തകങ്ങളും നല്‍കി..പ്രളയം ബാധിച്ചു വീട്ടിലെ സാധനങ്ങളെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കട്ടിലുകളും കിടക്കകളും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന, ദുരിത ബാധിതരല്ലാത്തവ4ക്ക് മേല്ക്കൂര നി4മ്മാണത്തിനുള്ള സഹായങ്ങളും ചെയ്തു. നിരവധി ദുരിത ബാധിതരെ നേരില്‍ പോയ് കണ്ടു. ആശ്വസിപ്പിച്ചു...'

>

Trending Now