തമിഴ്നാടിൻ‌റെ എതിർപ്പ് തള്ളി; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിൽ താഴെയായി നിലനിർത്തുന്നത് എട്ടാഴ്ചത്തേക്ക് നീട്ടി

webtech_news18
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ജലനിരപ്പ് 142 അടിയിൽ താഴെയായി നിലനിർത്തണമെന്ന ഉപസമിതി ഉത്തരവ് സുപ്രീംകോടതി എട്ടാഴ്ചത്തേയ്ക്ക് നീട്ടി. ജലനിരപ്പിന്റെ കാര്യത്തിൽ സമിതി തീരുമാനം എടുക്കും. കോടതിക്ക് ഉത്തരവിറക്കാൻ ആവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തമിഴ്നാടിന്റെ എതിർപ്പ് മറികടന്നാണ് ഉത്തരവ് നീട്ടിയത്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് സുപ്രീം കോടതി. നേരത്തെ ആഗസ്റ്റ് 31 വരെ ജലനിരപ്പ് 139 – 140 അടിയാക്കി നിർത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സംയുക്ത മേൽനോട്ടസമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണം. ഇരു സംസ്ഥാനങ്ങളും സഹകരിച്ചു മുന്നോട്ടുപോകണമെന്നും കോടതി നിർദേശിച്ചിരുന്നു.


  
>

Trending Now