കണ്ണൂര്‍, കരുണ മെഡിക്കൽ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി

webtech_news18
ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർഥികളെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. ഓർഡിൻസ് കോടതിയുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി.നേരത്തെ ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സർക്കാർ പ്രതിസന്ധിയിലായിരുന്നു. സംസ്ഥാന സർക്കാരിന്‍റെ മെഡിക്കൽ ഓർഡിനൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.

  • കരുണയും അഞ്ചക്കണ്ടിയും മാത്രമല്ല, പുറത്താക്കല്‍ മൂന്നു പതിറ്റാണ്ട് മുന്‍പും


  • അതേസമയം, സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിനെതിരെ മെഡിക്കൽ കൗൺസിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അന്തിമവാദം കേൾക്കും. അൽ അസർ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്ആർ തിരുവനന്തപുരം എന്നീ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.ഓരോ കോളേജിലെയും സാഹചര്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. മെഡിക്കൽ കൗൺസിലിന്‍റെ ഹർജിയിൽ കോളേജുകൾ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. 
    >

    Trending Now