പീഡനാരോപണം : സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

webtech_news18 , News18 India
തൃശ്ശൂര്‍ : പീഡന പരാതിയെ തുടര്‍ന്ന് സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍. ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സി പി എം ഏരിയ കമ്മിറ്റി അംഗവുമായ ജീവന്‍ ലാലിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.ഡിവൈഎഫ്‌ഐ നേതാവും പീഡനക്കുരുക്കില്‍ : വിഷയം പാര്‍ട്ടി അവഗണിച്ചെന്ന് പരാതിക്കാരി


ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'കാട്ടൂര്‍ സ്വദേശിനിയായ യുവതിയാണ് ജീവനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടും അവഗണിച്ചതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജീവൻലാലിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ പുറത്താക്കിയതായി പാര്‍ട്ടി അറിയിച്ചത്.
>

Trending Now