പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി : കേന്ദ്ര നേതൃത്വത്തിൽ ഭിന്നത

webtech_news18 , News18 India
ന്യൂഡല്‍ഹി : ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎം കേന്ദ്ര നേതൃത്തില്‍ ഭിന്നത. എംഎല്‍എക്കെതിരെ പരാതി ലഭിച്ച കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഇതാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പിബി വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്.പരാതി അന്വേഷിക്കാന്‍ സംസ്ഥാനഘടകത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ വിരുദ്ധമാണെന്നും ഇത്തരം പരാതികള്‍ പരിശോധിക്കേണ്ടത് സംസ്ഥാനഘടകമാണെന്നുമാണ് പിബി വാദം.
>

Trending Now