ആഘോഷങ്ങളും ആർഭാടങ്ങളുമില്ല; സംസ്ഥാന സ്കൂൾ കലോത്സവം നടത്തും

webtech_news18 , News18 India
തിരുവനന്തപുരം: വിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ തീരുമാനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചുവന്നിട്ട് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, തർക്കം ഉടലെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി അമേരിക്കയിൽ നിന്നു തന്നെ കലോൽസവം നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു.ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കി കലോത്സവം നടത്താനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് അന്തിമതീരുമാനം എടുക്കാൻ മാന്വൽ പരിഷ്കരണസമിതി ഉടൻ യോഗം ചേരും. നിലവിൽ ആലപ്പുഴയിലാണ് ഇത്തവണത്തെ കലോത്സവം നടത്താൻ തീരുമാനിച്ചത്. എന്നാൽ, പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് ആലപ്പുഴയിലാണ്. ഈ സാഹചര്യത്തിൽ വേദി മാറ്റുന്നത് സംബന്ധിച്ച് മാന്വൽ പരിഷ്കരണസമിതി യോഗത്തിൽ തീരുമാനം കൈക്കൊള്ളും.


മത്സരങ്ങളുടെ എണ്ണം, ക്രമം, തീയതി, വേദി എന്നിവയിലും മാറ്റമുണ്ടാകും. നിലവിൽ സ്ഥലത്തില്ലാത്ത ഡി പി ഐ എത്തിയാൽ ഉടൻ തന്നെ യോഗം ചേരും.
>

Trending Now