നന്മയുടെ നഗരത്തിൽ തെരുവുപാട്ടുകാരന് വിലക്ക്

webtech_news18
#മുഹമ്മദ് ഷഹീദ്കോഴിക്കോട്ടെ തെരുവിന്റെ പാട്ടുകാരന്‍ ബാബുശങ്കരന് നഗരത്തില്‍ പാടുന്നതിന് പൊലീസിന്റെ വിലക്ക്. പാട്ടുപാടാന്‍ ജില്ലാ കലക്ടറുടെ അനുമതി വേണമെന്നാണ് പോലീസ് നിര്‍ദേശം. പ്രളയത്തില്‍ വലിയ നാശനഷ്ടം നേരിട്ട ബാബുവിന്റെയും കുടുംബത്തിന്റെയും ജീവിതം ഇതോടെ പ്രതിസന്ധിയിലായി.


കോഴിക്കോട് അബ്ദുല്‍ ഖാദറും ബാബുരാജും പാടിനടന്ന നഗരം. കോഴിക്കോട് കടപ്പുറവും മിഠായിത്തെരുവും ബസ് സ്റ്റാൻഡുകളും കഴിഞ്ഞ 35 വര്‍ഷമായി ബാബു ശങ്കരന്റെ പാട്ടിന് താളം പിടിക്കുന്നു. ബാബു ഇനി മുതല്‍ തെരുവില്‍ പാടേണ്ടെന്നാണ് പോലീസ് നിര്‍ദേശം. പാടാന്‍ ജില്ലാ കലക്ടറുടെ അനുമതി വേണം. ഇനിയും തെരുവില്‍ പാടിയാല്‍ പിന്നെ പാട്ട് ജയിലിലായിരിക്കുമെന്നായിരുന്നു ഒരു പോലീസുകാരന്റെ ഭീഷണി.

പരാതിയുമായി കലക്ടറേറ്റിലെത്തിയെങ്കിലും കലക്ടര്‍ തിരക്കിലാണെന്ന് പാറാവുകാരന്‍ തടസം പറഞ്ഞു. പ്രളയത്തില്‍ പൂവ്വാട്ടുപറമ്പിലെ ഇവരുടെ വീട്ടില്‍ വലിയ നാശനഷ്ടമുണ്ടായി. പാട്ട് മാ്ത്രമാണ് വരുമാനം. ഇപ്പോള്‍ അതും പ്രതിസന്ധിയിലായി.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് ബാബുവിന്റെ മാതാപിതാക്കള്‍ കോഴിത്തോട്ടെത്തിയത്. ഇവരും നഗരത്തില്‍ പാടിനടന്നു. തെരുവിലെ പാട്ട് നിലച്ചാല്‍ ഇനിയെന്ത് ചെയ്യുമെന്ന ആധിയിലാണ് ബാബുവും കുടുംബവും.
>

Trending Now