പി.എച്ച് കുര്യനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ

webtech_news18
തിരുവനന്തപുരം: മന്ത്രി വി.എസ് സുനില്‍ കുമാറിനെ പരിഹസിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെതിരെ സി.പി.ഐ. ചട്ടലംഘനം നടത്തിയ കുര്യനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. .എച്ച് കുര്യന്‍ സര്‍ക്കാര്‍ ചെലവില്‍ വ്യക്തി താല്‍പര്യം നടപ്പാക്കുകയാണെന്നും പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് നടപ്പാക്കാൻ ആണ് കുര്യനെ ആ സ്ഥാനത്ത് ഇരുത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.കുട്ടനാട്ടിലെ അശാസ്ത്രീയ കൃഷിയാണ് പ്രളയ ദുരിതം വര്‍ധിപ്പിച്ചതെന്നും മോക്ഷം കിട്ടാനെന്ന പോലെയാണ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നെല്‍കൃഷി വര്‍ധിപ്പിക്കുന്നതെന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ പ്രസ്താവനക്കെതിരെയാണ് സി.പി.ഐ രംഗത്തെത്തിയത്. നെല്‍കൃഷി വര്‍ധിപ്പിക്കുകയെന്നത് സര്‍ക്കാര്‍ നിലപാടാണെന്നും അത് നടപ്പാക്കാനാണ് പി.എച്ച് കുര്യനെ സ്ഥാനത്തിരുത്തിയിരിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.


പരിസ്ഥിതി വിരുദ്ധമായ കുട്ടനാട്ടിലെ നെല്‍കൃഷി അവസാനിപ്പിച്ച് കുടിവെള്ള സംഭരണിയോ ടൂറിസം പദ്ധതിയോ നടപ്പാക്കണമെന്നായിരുന്നു പി.എച്ച് കുര്യന്റെ പ്രസ്താവന.'കുര്യനെ നയിക്കുന്ന ചിന്താഗതി എന്തെന്ന് മനസിലാകുന്നില്ല'അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെതിരെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം. കുര്യനെ നയിക്കുന്ന ചിന്താഗതി എന്താണെന്ന് മനസിലാകുന്നില്ല. കുട്ടനാട്ടില്‍ കൃഷി പാപമാണെന്ന് കണ്ടു പിടിക്കുന്ന റവന്യൂ സെക്രട്ടറി കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെപ്പറ്റിയും ഭൂഘടനയെപ്പറ്റിയും അജ്ഞനാണോ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ബിനോയ് വിശ്വം ചോദിക്കുന്നു. സര്‍ക്കാര്‍ നയങ്ങളെയും കൃഷി മന്ത്രി സുനില്‍കുമാറിനെയും പരസ്യമായി വിമര്‍ശിച്ച് അച്ചടക്കലംഘനം നടത്തുന്ന കുര്യന്‍ മുന്‍ മുഖ്യമന്ത്രി വി എസിനെയും തന്നെയും വിമര്‍ശിച്ച് സായൂജ്യമടയുന്നു. ഭൂമാഫിയായെ എതിര്‍ത്താല്‍ അതു തന്നെ എതിര്‍ക്കുകയാണെന്ന് കുര്യന്‍ എന്തുകൊണ്ട് മനസിലാക്കുന്നെന്ന് അറിയില്ലെന്നും ആ തൊപ്പി അദ്ദേഹത്തിന്റെ തലക്ക് ഇണങ്ങില്ല എന്നാണ് വിശ്വാസമെന്നും ബിനോയ് വിശ്വം പറയുന്നു.
>

Trending Now