നാല് മെഡി. കോളജുകൾക്ക് പ്രവേശനാനുമതി നൽകിയ വിധി സ്റ്റേ ചെയ്തു

webtech_news18
ന്യൂഡൽഹി: കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് പ്രവേശനാനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊടുപുഴ അൽ അസ്ഹർ കോളജ്, വയനാട് ഡി.എം കോളജ്, പാലക്കാട് പി.കെ ദാസ്, വർക്കല എസ്.ആർ എന്നീ കോളജുകളിലെ പ്രവേശനമാണ് സ്റ്റേ ചെയ്തത്.
മെഡിക്കല്‍ കോളേജുകള്‍ക്ക് നിലവാരം ഇല്ലെന്ന കാരണത്താല്‍ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രവേശനാനുമതി നിഷേധിച്ച സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്തുപോകേണ്ടി വരുമെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

പ്രവേശന നടപടി പൂര്‍ത്തിയായെന്ന സംസ്ഥാന സര്‍ക്കാരിന്റേയും മാനേജ്‌മെന്റുകളുടേയും വാദം സുപ്രീം കോടതി തള്ളി. ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സിലാണ് കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. 
>

Trending Now