വയനാടിന് അൻപോടെ ഒരു കുഞ്ഞു കരുതൽ

webtech_news18
തമിഴ്നാട്ടിലെ പെരുന്തുറൈയിൽ നിന്നുമൊരു കുഞ്ഞു തിര വന്ന് വാഴവറ്റയിലെ കുടികളിലൊന്നിനെ കെട്ടിപ്പിടിച്ചു....

ഒരു ഫേസ്ബുക്ക് കുറിപ്പിലെ വരികളാണിത്...  പ്രളയക്കെടുതിയിൽനിന്ന് കരകയറുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ്നാട്ടിൽനിന്നുള്ള ഒരു പെൺകുട്ടി കനിവാണ് ആ വരികളിൽ.

തമിഴ്നാട്ടിലെ ഒരു എൽ.കെ.ജി വിദ്യാർഥിനി ഒരു കുടുംബത്തിനുള്ള ധാന്യപ്പൊതിയാണ് പ്രളയബാധിതമേഖലയിലേക്ക് അയച്ചിരിക്കുന്നത്. വയനാട് കലക്ടറേറ്റിൽ നിന്നു കിട്ടിയ വിഹിതം മുട്ടിൽ പഞ്ചായത്തിൽ വച്ച് തുറന്ന് സാധനങ്ങൾ തരംതിരിക്കുമ്പോഴാണ് ഒരു ഗോതമ്പ് പൊടി പാക്കറ്റിൽ ലിവിഷ എന്ന എൽകെജി വിദ്യാർഥിനിയുടെ പേരും മറ്റ് വിവരങ്ങളും കണ്ടത്. പെരുന്തുറൈ കാരുണ്യ വിദ്യാഭവൻ മെട്രിക്കുലേഷൻ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനി ലിവിഷയാണ് ഭക്ഷ്യപ്പൊതി അയച്ചുനൽകിയത്. ആ കുഞ്ഞു മകൾ നൽകിയ ധാന്യപ്പൊതി നാളെ വയനാട്ടിലെ വാഴവറ്റയിലുള്ള ആദിവാസി കോളനിയിൽ ഒരു കുടുംബത്തിന് വിതരണം ചെയ്യും. വയനാട്ടിലെ ദുരിതബാധിതർക്കിടയിൽ പ്രവർത്തിക്കുന്ന ഡോ. രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലിവിഷയുടെ കരുതലിന്‍റെ കഥ പുറത്തുവന്നത്.

>

Trending Now