പ്രളയം തകർത്തതിൽ ഭയക്കേണ്ട; കേരളത്തിൽ വൻ നിക്ഷേപസാധ്യതയെന്ന് വിദഗ്ദർ

webtech_news18 , News18 India
ദുബൈ: നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനത്ത് വലിയ നിക്ഷേപസാധ്യതയുണ്ടെന്ന് യു എ ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു. ഒക്‌ടോബറിൽ ഇന്ത്യ-യു എ ഇ പങ്കാളിത്ത ഉച്ചകോടി ദുബൈയിൽ നടക്കുന്നത് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയക്കെടുതിക്കു ശേഷമുള്ള കേരളത്തിലെ നിക്ഷേപസാധ്യതകൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ സമ്മേളനം നടത്തുമെന്ന് അറിയിക്കാൻ ഒരു സംഘടന കഴിഞ്ഞ ദിവസം തന്നെ വന്നുകണ്ടിരുന്നു. അടിസ്ഥാന സൗകര്യമേഖലയിൽ കേരളം നിക്ഷേപ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് അവർ അറിയിച്ചു.


ഒക്‌ടോബറിൽ ദുബൈയിൽ നടക്കുന്ന ഇന്ത്യ-യു എ ഇ പങ്കാളിത്ത ഉച്ചകോടിയിൽ കേരളത്തിന്‍റെ സജീവസാന്നിധ്യമുണ്ടാകും. കേരളത്തിൽ താൽപര്യം പ്രകടിപ്പിച്ച് വാണിജ്യശൃംഖലകൾ നേരത്തെ തന്നെ മുന്നോട്ടുവന്നതാണ്. ലുലു ഗ്രൂപ്പ് കൊച്ചിയിൽ കൺവെൻഷൻ സെന്‍റർ തുറന്നു.അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റിയുടെ നിക്ഷേപപദ്ധതികൾ എവിടെയൊക്കെയെന്ന് അവർ തുറന്നു പറയാറില്ല. ലാഭകരമായ പദ്ധതികളാണ് അവർ നോക്കുന്നത്. അത് വായ്പ നൽകുന്ന സ്ഥാപനമല്ല. ഇന്ത്യയിൽ കയറ്റിറക്ക്, ഹൈവേ എന്നീ രംഗങ്ങളിൽ നിക്ഷേപം നടത്തും. 6,000 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷ- സ്ഥാനപതി പറഞ്ഞു.
>

Trending Now