കന്യാസ്ത്രീയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് ബന്ധുക്കൾ

webtech_news18 , News18 India
കൊട്ടാരക്കര: പത്തനാപുരം മൗണ്ട് താബോർ ദേറ കോൺവെന്‍റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് ബന്ധുക്കൾ. ഇന്നു രാവിലെയാണ് കോൺവെന്‍റിലെ കന്യാസ്ത്രിയായ സിസ്റ്റർ സിഇ സൂസമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തൈറോയ്ഡ് ഉൾപ്പടെയുള്ള രോഗങ്ങൾക്ക് സിസ്റ്റർ സൂസമ്മ ചികിത്സ തേടിയിരുന്നു. ഇതേ തുടർന്ന് സിസ്റ്റർ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നും സഹോദരി ലാലി പറഞ്ഞു.അതേസമയം, കന്യാസ്ത്രീയുടെ മൃതദേഹത്തിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പടെയുള്ള പരിശോധനാഫലങ്ങൾ ലഭിച്ച ശേഷം പൊലീസ് കൂടുതൽ അന്വേഷണം നടത്തും. പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് സ്കൂളിലെ അധ്യാപിക കൂടിയായിരുന്നു 55കാരിയായ സിസ്റ്റർ സിഇ സൂസമ്മ. പുനലൂർ ഡി വൈ എസ് പിയുടെ മേൽനോട്ടത്തിൽ പത്തനാപുരം സിഐ ആണ് കന്യാസ്ത്രീയുടെ മരണം അന്വേഷിക്കുന്നത്. കേസിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ പറഞ്ഞു.


കന്യാസ്ത്രീ കോൺവെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽകൊല്ലം റൂറൽ എസ് പി, കൊല്ലം ആർ ഡി ഒ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. ഫോറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്ത് നിന്നും തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നാൽപത് വർഷമായി പത്തനാപുരം മൗണ്ട് താബോർ ദയറ കോൺവെന്‍റിലാണ്‌ കന്യാസ്ത്രീയായ സിഇ സൂസമ്മ താമസിച്ചിരുന്നത്.
>

Trending Now