ലോക്കോ പൈലറ്റുമാരില്ല; 8 ട്രെയിനുകള്‍ റദ്ദാക്കി

webtech_news18
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷന് കീഴില്‍ ഇന്ന്(ചൊവ്വ) റദ്ദാക്കിയത് എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍.നാലു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാതയുടെ അറ്റകുറ്റപ്പണിയും ട്രെയിന്‍ റദ്ദാക്കലിന് കാരണമായെന്ന് റെയില്‍വെ പറയുന്നു.


 

ഗുരുവായൂര്‍ തൃശൂര്‍, പുനലൂര്‍ കൊല്ലം, എറണാകുളം കായംകുളം പാസഞ്ചറുകളാണ് റദ്ദാക്കിയത്. തൃശൂര്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്ത് പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ വേഗ നിയന്ത്രണമുണ്ട്.ലോക്കോ പൈലറ്റുമാരില്‍ പലരും ഇനിയും ജോലിക്കെത്തിയിട്ടില്ല. പ്രളയക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് പലരും അവധിയെടുത്തിരിക്കുന്നത്.ജീവനക്കാരുടെ കുറവും ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമായി. ഇന്നലെയും തിരുവനന്തപുരം ഡിവിഷനിലെ പത്തു ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.റദ്ദാക്കിയ ട്രെയിനുകള്‍:ഗുരുവായൂര്‍ - തൃശ്ശൂര്‍ പാസഞ്ചര്‍ (56043),
തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ (56044)
പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (56333)
കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ (56334)
ഗുരുവായൂര്‍- തൃശ്ശൂര്‍ പാസഞ്ചര്‍ (56373)
തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ (56374)
എറണാകുളം - കായകുളം പാസഞ്ചര്‍ (കോട്ടയം വഴി) 56387
കായകുളം- എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി) 56388
>

Trending Now