തലസ്ഥാനത്തിന് നാണക്കേട് : കൃത്യനിര്‍വഹണത്തില്‍ ഏറ്റവും മോശം റെയില്‍വെ ഡിവിഷനിലൊന്നായി തിരുവനന്തപുരം
webtech_news18 , News18 India
തിരുവനന്തപുരം : കൃത്യനിര്‍വഹണത്തില്‍ രാജ്യത്തെ ഏറ്റവും മോശം റെയില്‍വെ ഡിവിഷനുകളിലൊന്നായി തിരുവന്തപുരം. കൃത്യസമയം പാലിച്ച് ഓടുന്ന ഡിവിഷനുകളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍ നിന്ന് നാലാം സ്ഥാനമാണ് തലസ്ഥാന ഡിവിഷനുള്ളത്. റെയില്‍വെയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ട്രെയിനുകള്‍ നിരന്തരം വൈകിയോടുന്നത് വ്യാപക പരാതി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട് എത്തുന്നത്.തിരുവനന്തപുരം റെയില്‍വെ ഡിവിഷന്റെ ഭാഗമായുള്ള ട്രെയിനുകള്‍ സമയക്രമം പാലിച്ചല്ല സര്‍വീസ് നടത്തുന്നതെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. ഒരു മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയാണ് മിക്ക ട്രെയിനുകളും സര്‍വീസ നടത്തുന്നത്.ഇതിന്റെ ഫലം കൂടിയായാണ് രാജ്യത്തെ ഏറ്റവും മോശം റെയില്‍വെ ഡിവിഷനുകളിലൊന്നായി തിരുവനന്തപുരവും മാറിയത്.
കഴിഞ്ഞ മാസം 27 മുതല്‍ ഈ മാസം 2 വരെയുള്ള പ്രകടനം അടിസ്ഥാനപ്പെടുത്തി റെയില്‍വെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 53 ശതമാനം മാത്രമാണ് തിരുവന്തപുരം ഡിവിഷന്റെ കൃത്യനിഷ്ഠ. റെയില്‍വെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ട്രെയിനുകള്‍ ബോധപൂര്‍വം വൈകിക്കുന്നതെന്നാണ് ആക്ഷേപം.രാജ്യത്തെ ആകെ 69 റെയില്‍വെ ഡിവിഷനുകളില്‍ 48-ാം സ്ഥാനത്താണ് കേരളത്തിലെ മറ്റൊരു ഡിവിഷനായ പാലക്കാട്.76.81 ശതമാനമാണ് പാലക്കാടിന്റെ കൃത്യനിഷ്ഠ..
>