സുപ്രീംകോടതിവിധി: സർക്കാരിനും കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള താക്കീതെന്ന് സുധീരൻ

webtech_news18
സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുടെ തെറ്റായ നടപടികൾക്ക് വെള്ളപൂശിയ സംസ്ഥാന സർക്കാരിനും അതിന് കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള ശക്തമായ താക്കീതാണ് സുപ്രീംകോടതിവിധിയെന്ന് വി.എം സുധീരൻ.കണ്ണൂർ-കരുണ മെഡിക്കൽ കോളേജുകളിൽ ക്രമവിരുദ്ധമായി നടന്ന പ്രവേശനത്തെ സാധൂകരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് റദ്ദാക്കിയ സുപ്രീം കോടതിവിധി സ്വാഗതാർഹമാണ്, നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്.


സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നടന്നു വരുന്ന വൻ കൊള്ള അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇനിയെങ്കിലും ഫലപ്രദവും ശക്തവുമായ നടപടിയുമായി മുന്നോട്ടു പോകാൻ ഈ വിധി സംസ്ഥാന സർക്കാരിന് പ്രേരകമാകട്ടെയെന്നും സുധീരൻ പ്രതികരിച്ചു.
>

Trending Now