യുവജനോത്സവങ്ങൾ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതി: സുധീരൻ

webtech_news18
സ്കൂൾ- സർവകലാശാല യുവജനോത്സവങ്ങൾ വേണ്ടെന്നുവയ്ക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സർക്കാർ തന്നെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിയൊരുക്കുന്ന പല തീരുമാനങ്ങളെടുക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും തികച്ചും നിർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ ഏറ്റവും ഒടുവിലത്തേതാണ് സ്കൂൾ-സർവകലാശാല യുവജനോത്സവങ്ങളും ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള പരിപാടികളും വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം. മന്ത്രിമാർ പോലുമറിയാതെയാണ് തികച്ചും ഏകപക്ഷീയമായ രീതിയിൽ ഈ ഉത്തരവ് വന്നത് എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. തെറ്റായ ഈ ശൈലി തിരുത്തിയേ മതിയാകൂവെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഒരു വർഷത്തേക്ക് ആഘോഷങ്ങളില്ല; സ്കൂൾ കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കി


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


മഹാദുരന്തത്തെ നേരിടുന്നതിൽ പ്രകടമായ ജനകീയ ഐക്യത്തെ ദുർബലമാക്കുന്ന നടപടികളൊന്നും വരാതെ നോക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സർക്കാരിന് തന്നെയാണെന്നതിൽ സംശയമില്ല. വിവാദമാകാവുന്നതും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ ഒരു തീരുമാനവും വരാതിരിക്കാനുള്ള തികഞ്ഞ ജാഗ്രതയും സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടായേ മതിയാകൂ.ഏതു നടപടിയും തീരുമാനങ്ങളും സുതാര്യമായും സമവായത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.എന്നാൽ സർക്കാർ തന്നെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിയൊരുക്കുന്ന പല തീരുമാനങ്ങളെടുക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും തികച്ചും നിർഭാഗ്യകരമാണ്.ഇക്കാര്യത്തിൽ ഏറ്റവും ഒടുവിലത്തേതാണ് സ്കൂൾ-സർവകലാശാല യുവജനോത്സവങ്ങളും ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള പരിപാടികളും വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം.
മന്ത്രിമാർ പോലുമറിയാതെയാണ് തികച്ചും ഏകപക്ഷീയമായ രീതിയിൽ ഈ ഉത്തരവ് വന്നത് എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.തെറ്റായ ഈ ശൈലി തിരുത്തിയേ മതിയാകൂ.
ഇക്കാര്യത്തിൽ സർക്കാർ എടുത്ത തീരുമാനം സമഗ്രമായി പുനഃപരിശോധിക്കുകയും വേണം.അനാവശ്യ ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കാനുള്ള സർക്കാരിൻറെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു.എന്നാൽ സ്കൂൾ-സർവകലാശാല യുവജനോത്സവങ്ങൾ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതിയാണ്. അവസര നിഷേധമാണ്.പ്രതിഭാശാലികളായ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ കിട്ടുന്ന ഇത്ര മഹനീയമായ അവസരം ഇല്ലാതാക്കുന്നതോ പരിമിതപ്പെടുത്തുന്നതോ അവരുടെ ഭാവിക്ക് തന്നെ ദോഷകരമാണ്. ഒരു തലമുറയോട് ചെയ്യുന്ന അനീതിയുമായിരിക്കും അത്.മാറിയ സാഹചര്യത്തിൽ സ്കൂൾ-സർവകലാശാല യുവജനോൽത്സവങ്ങളും ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള അനിവാര്യമായും നടത്തേണ്ടതെല്ലാം എങ്ങനെ വേണം എന്നത് സംബന്ധിച്ച് അധ്യാപക സംഘടനകളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ചലച്ചിത്ര അക്കാദമിയും മറ്റ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഒരു സമവായത്തിലെത്തണം. അതിൻ്റെ അടിസ്ഥാനത്തിൽ ഇതെല്ലാം നടത്തുന്നതിനുള്ള ക്രിയാത്മക തീരുമാനങ്ങളാണ് സർക്കാരിൻറെ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്.ഇതിനെല്ലാം വേണ്ട നടപടികൾ എത്രയും വേഗത്തിൽ ഉണ്ടാകണമെന്നാണ് എൻറെ അഭ്യർത്ഥന. 
>

Trending Now