ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണം; കന്യാസ്ത്രികളുടെ സമരത്തിന് പിന്തുണയെന്നും വിഎസ്

webtech_news18 , News18 India
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇനിയും അറസ്റ്റ് ചെയ്യാന്‍ വൈകിക്കുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രസ്താവനയിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.തിരുവസ്ത്രമണിഞ്ഞ പെണ്മക്കളെ തിരിച്ചുവിളിക്കുക; അത്‌ പുരുഷന്മാരുടെ സഭയാണ്‌


പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മര്‍ദ്ദത്തിനിരയാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, കുറ്റാരോപിതന്‍ അധികാരത്തിന്‍റെയും സ്വാധീനത്തിന്‍റെയും സുരക്ഷിതത്വത്തില്‍ കഴിയുന്നത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഒട്ടും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.ബിഷപ്പ് പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം പോയെന്ന് മനസിലാക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷഎല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്നു എന്നു വന്ന ഘട്ടത്തിലാണ് അവര്‍ പരസ്യമായി സമരരംഗത്തിറങ്ങിയത്. അവരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും വിഎസ് പറഞ്ഞു.
>

Trending Now