എംഎല്‍എക്കെതിരായ പീഡനപരാതി: പഠിച്ചിട്ട് കൈകാര്യം ചെയ്യുമെന്ന് വിഎസ്

webtech_news18 , News18 India
തിരുവനന്തപുരം : ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പഠിച്ച ശേഷം ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് വി എസ് അച്യുതാനന്ദന്‍.സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി


സ്ത്രീകളുടെ കാര്യമായതിനാല്‍ ശരിയായി പഠിച്ച ശേഷം മാത്രമെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകു. പരാതി കിട്ടിയ തീയതിയും മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങളും പൊരുത്തമുണ്ടോയെന്ന് പരിശോധിച്ച് ശരിയായ നിലയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നാണ് വിഎസ് പ്രതികരിച്ചിരിക്കുന്നത്.സ്ത്രീപീഡന പരാതികൾ ഒതുക്കാൻ ശ്രമിച്ചു; പ്രതിക്കൂട്ടിലാകുന്നത് സിപിഎംഡിവൈഎഫ്‌ഐ വനിതാ നേതാവാണ് പി കെ ശശിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ തുടര്‍ നടപടികളുണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സംഗതി വിവാദമായതോടെ പരാതി പൊലീസിന് കൈമാറണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ തീര്‍ക്കുമെന്ന നിലപാടിലാണ് സിപിഎം.
>

Trending Now