പണമില്ലെന്ന് എഴുതി നൽകിയാൽ പിസി ജോർജിന് യാത്രാബത്ത നൽകാമെന്ന് വനിതാകമ്മീഷൻ

webtech_news18 , News18 India
ന്യൂഡൽഹി: യാത്രാബത്ത നൽകിയാൽ വനിതാകമ്മീഷനു മുമ്പിൽ ഹാജരാകുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞ പിസി ജോർജിന് മറുപടിയുമായി കമ്മീഷൻ. പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാബത്ത ദേശീയ വനിതാ കമ്മീഷൻ നൽകുമെന്ന് അധ്യക്ഷ രേഖ ശർമ്മ വ്യക്തമാക്കി. കന്യാസ്ത്രീയെ അധിക്ഷേപിച്ചയാളിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.വേശ്യാപരാമര്‍ശം: ടിഎയും ഡിഎയും തന്നാല്‍ ഡല്‍ഹി പോകുന്നത് നോക്കാമെന്ന് പിസി ജോര്‍ജ്


ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്കെതിരെ മോശമായ പരാമർശങ്ങൾ പൂഞ്ഞാർ എം എൽ എ നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. തുടർന്ന്, കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതിന് ഇരുപതാം തിയതി സിറ്റിംഗിനു ഹാജരാകാൻ വനിതാകമ്മീഷൻ പിസി ജോർജിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് പരിഹാസരൂപേണയുള്ള മറുപടി പിസി ജോർജ് നൽകിയത്.വനിതാകമ്മീഷൻ മൂക്ക് ചെത്തുമോയെന്ന് പിസി ജോർജ്ടിഎയും ഡിഎയും അയച്ചു തന്നാല്‍ ഡല്‍ഹി പോകുന്നത് നോക്കാമെന്നും അല്ലങ്കില്‍ അവര്‍ കേരളത്തിലേക്ക് വരട്ടേയെന്നുമായിരുന്നു പിസി ജോര്‍ജിന്‍റെ മറുപടി. ഈ പരിഹാസത്തിനാണ് വനിതാ കമ്മീഷൻ കൃത്യമായ മറുപടി നൽകിയിരിക്കുന്നത്.വേശ്യാപരാമര്‍ശം: പിസിജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാകമ്മീഷന്‍ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രിയെ വാർത്താസമ്മേളനത്തിൽ പിസി ജോർജ് 'വേശ്യ' എന്ന് അധിക്ഷേപിച്ചിരുന്നു. കൂടാതെ, കന്യാസ്ത്രിക്ക് നീതി ലഭിക്കുന്നതിനു വേണ്ടി കൊച്ചിയിൽ സമരം നടത്തുന്ന കന്യാസ്ത്രികളെയും പിസി ജോർജ് അധിക്ഷേപിച്ചിരുന്നു. ഇത്തരത്തിൽ പരാമർശം നടത്തിയതിനാണ് വനിതാകമ്മീഷൻ വിശദീകരണം തേടിയിരിക്കുന്നത്.
>

Trending Now