"ലോക് നാഥ് ബെഹ്റ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കുമോ? സംസ്കാരിക നായകർ പ്രതിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുമോ? ടീച്ചറമ്മ ഈ സൂത്രത്തിൽ കടന്നതിനെ ശാസിക്കുമോ? DYFI നേതാക്കൾ പിണറായിയെ മരണത്തിൻ്റെ വ്യാപാരി എന്ന് വിളിക്കുമോ?"- രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
Also Read മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ഈ യാത്രയിൽ തെറ്റിക്കപ്പെട്ട കോവിഡ് പ്രോട്ടോക്കോളുകൾ എത്രയാണ്?
1) മുഖ്യമന്ത്രി പറയുന്നത് സത്യമാണെന്ന് വാദത്തിന് സമ്മതിച്ച്, കോവിഡ് വന്നത് ഏപ്രിൽ 8 ന് ആണെന്ന് കരുതിയാൽ, പത്ത് ദിവസത്തിനുള്ളിൽ ടെസ്റ്റ് ചെയ്ത് വീട്ടിൽ പോകുന്ന പ്രോട്ടോക്കോൾ ലംഘനം.
advertisement
2) അതല്ല, ചികിത്സിച്ച കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ പറഞ്ഞതു പോലെ ഏപ്രിൽ 4 ന് മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ തുടങ്ങിയെങ്കിൽ, അത് മറച്ച് വെച്ച് ഏപ്രിൽ 4 മുതൽ 8 വരെ റോഡ് ഷോയും, നൈറ്റ് ഷോയും, വോട്ടു ചെയ്യലും അടക്കം പങ്കാളിയായി അറിഞ്ഞു കൊണ്ട് കോവിഡ് വ്യാപനം നടത്തിയത് പ്രോട്ടോക്കോൾ ലംഘനവും, ക്രിമിനൽ കുറ്റകൃത്യവും.
3) പ്രോട്ടോക്കോൾ പാലിക്കാതെ ടെസ്റ്റ് നടത്തി, നെഗറ്റീവായ ശേഷം മുഖ്യമന്ത്രിക്കൊപ്പം ഭാര്യ പോകുമ്പോൾ ഭാര്യ പോസിറ്റീവ് തന്നെയാണ്. ഡ്രൈവർക്കും ഗൺമാനും രോഗം പകരാൻ കാരണമാകുന്ന ഗുരുതര കോവിഡ് പ്രോട്ടോക്കോൾ ലംഘനം.
4) PPE കിറ്റ് ധരിക്കാതെ രോഗം ഇല്ലാത്തവർക്കൊപ്പം ഗ്ലാസ്സ് ഉയർത്തി വെച്ച് യാത്ര ചെയ്യുന്നത് പ്രോട്ടോക്കോൾ ലംഘനം.
ഇനിയുമുണ്ട് ഏറെ ലംഘനങ്ങൾ.
ഇനി അറിയേണ്ടത്,
a) ലോക് നാഥ് ബെഹ്റ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കുമോ?
b) സംസ്കാരിക നായകർ പ്രതിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുമോ?
c) ടീച്ചറമ്മ ഈ സൂത്രത്തിൽ കടന്നതിനെ ശാസിക്കുമോ?
d) DYFI നേതാക്കൾ പിണറായിയെ മരണത്തിൻ്റെ വ്യാപാരി എന്ന് വിളിക്കുമോ?
ഇതിനിടെ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പൊലീസിൽ പരാതി നല്‍കി. ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
പകര്‍ച്ച വ്യാധി നിയന്ത്രണ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. ആളുകള്‍ കൂട്ടംകൂടി മുഖ്യമന്ത്രിയെ യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയില്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് ആര്‍ ഷഹിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി തവണയാണ് പിണറായി വിജയന്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
രോഗലക്ഷണങ്ങള്‍ ഉള്ളപ്പോഴാണ് മുഖ്യമന്ത്രി ധര്‍മടത്ത് റോഡ് ഷോ നടത്തിയത്. കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിപിഇ കിറ്റ് ധരിക്കാതെ അകമ്പടിയോടുകൂടിയായിരുന്നു ആശുപത്രിയില്‍ എത്തിയത്. കോവിഡ് നെഗറ്റീവായെങ്കിലും നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയാതെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഭാര്യയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി മടങ്ങിയതും.
Also Read മുഖ്യമന്ത്രിക്കെതിരായ കോവിഡിയറ്റ് പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു: വി മുരളീധരൻ
സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഉത്തരവുകളെയും നിര്‍ദേശങ്ങളെയും പരിഹസിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പെരുമാറിയത് പൊതുസമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കോവിഡ് വ്യാപന ഘട്ടത്തില്‍ പ്രതിരോധ നടപടികളെയാകെ തുരങ്കം വെക്കുന്ന തരത്തിലേക്ക് മുഖ്യമന്ത്രിയുടെ നടപടികള്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രവാസികളെയടക്കം മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് കേരളത്തോട് മാപ്പ് പറയണമെന്നും ആര്‍ ഷഹിന്‍ ആവശ്യപ്പെട്ടു.
