പി.കെ. ശശി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ പ്രതിഷേധം

webtech_news18 , News18 India
പാലക്കാട് : ലൈംഗിക ആരോപണം നേരിടുന്ന പി കെ ശശി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തരുടെ പ്രതിഷേധം. ചെര്‍പ്പുളശ്ശേരിയില്‍ എംഎല്‍എ പങ്കെടുത്ത ഒരു ചടങ്ങിലേക്കാണ് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയത്.ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി സ്വകാര്യ ബസ് ഉടമകള്‍ സംഘടിപ്പിച്ച ചെര്‍പ്പുളശ്ശേരി ബസ്റ്റാന്റില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശി.


പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്ക് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
>

Trending Now