ബ്രഡ് ടയർ മട്ടൻ പാൻ പിസ എന്ന പരിഷ്ക്കാരി!

webtech_news18
ഫാത്തിമ സിദ്ദിഖിപേര് കേട്ടു ആരും ഞെട്ടണ്ട, ഇത്തിരി പരിഷ്ക്കാരിയാണ്. പോഗോയും സോണിയും കാണുന്ന മക്കളെ കുറെ നാൾ പരിപ്പുവടയും പഴംപൊരിയും ഒക്കെ നൽകി പറ്റിച്ചു. അവർ വലുതായപ്പോൾ ഇനി ആ വേല കയ്യിൽ ഇരിക്കുകയെ ഉള്ളു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ അതിനൂതന സാങ്കേതിക വിദ്യ കൊണ്ടു വികസിപ്പിച്ചെടുത്ത നാലു മണി സ്‌നാക്കിന്റെ റെസിപ്പി ഇതാ സമർപ്പിക്കുന്നു!!!

ആരോഗ്യപ്രദമായ ഈ പലഹാരം ഇന്നത്തെ കുട്ടികൾക്ക് ഒത്തിരി ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയം വേണ്ട.ചേരുവകൾ1. ബ്രഡ് 4 പീസ് ( ബ്രൗണ് ബ്രഡ് ആണ് നല്ലത്) അരികു കളഞ്ഞത്
2. മിൻസ്ഡ് മട്ടൻ/ ബീഫ് / ചിക്കൻ 100- ഗ്രാം ( ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മട്ടൻ)
ഇത്തിരി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരച്ചതും മസലക്കൂട്ടും ചേർത്തു മട്ടൻ പുഴുങ്ങി പൊടിക്കണം.
3. ക്യാപ്സികം, തക്കാളി, സവാള എന്നിവ സാൻഡ് വിച്ചിന് വേണ്ടി വട്ടത്തിൽ അരിയുന്ന പോലെ അരിഞ്ഞത്- 10 പീസ്
4. മയനൈസ് ( ഇവിടെ ഉയയോഗിച്ചത് വേർബയുടെ ചില്ലി മയനൈസ്)
5. മുട്ട ഒരെണ്ണം ഒരു സ്പൂൺ പാൽ ഒഴിച്ചു ഒരു നുള്ള് ഉപ്പും ചേർത്തു നന്നായി ബീറ്റ് ചെയ്തു വെക്കണം.
6. ചീസ് ഷീറ്റ്സ് ( ബ്രിട്ടാനിയയുടെ ചീസ് ഷീറ്റ്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്)
7. ബട്ടർ ജസ്റ്റ് 20 ഗ്രാംതയ്യാറാക്കുന്ന വിധംആദ്യം ഒരു പീസ് ബ്രഡ് എടുത്തു അതിന്റെ മുകളിൽ മയനൈസ് പുരട്ടുക. നടുവിൽ ആയി ഒരു ക്യാപ്സികം റിങ് വെക്കുക. ക്യാപ്സികം റിങ്ങിന്റെ അകത്തു മിൻസ്ഡ് മീറ്റ് വെക്കണം. പതുക്കെ കൈകൊണ്ടു അമർത്തി സെറ്റ് ആക്കുക. അതിന്റെ മുകളിൽ ഒരു തക്കാളി, സവാള സ്ലൈസ് വെച്ചു മറ്റേ ബ്രെഡ് സ്ലൈസ് കൊണ്ടു മൂടി നന്നായി പ്രസ് ചെയ്യണം.കലക്കി വെച്ചിരിക്കുന്ന മുട്ട ചെറുതായി പരന്ന ഒരു പാത്രത്തിൽ ഒഴിച്ചു സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന ബ്രഡ് അതിൽ നന്നായി രണ്ടു സൈഡും ശ്രദ്ധയോട് കൂടി അമർത്തുക. മുട്ട കൂട്ട് ബ്രെഡിൽ ശരിക്കും പിടിച്ചു ബ്രഡ് നനഞ്ഞു ഇരിക്കണം.
ഇങ്ങനെ രണ്ടു സെറ്റ് ഉണ്ടാക്കി വെക്കുക.നന്നായി ചൂടായ നോൺസ്റ്റിക് പാനിൽ ബട്ടർ ഇട്ട് ഉരുകി വരുമ്പോൾ ശ്രദ്ധയോട് കൂടി ബ്രഡ് കൂട്ട് രണ്ടും എടുത്തു വെക്കുക. സാൻഡ് വിച്ച് പോലെ ഉള്ള അതിനെ പാനിലേക്ക് ഒരു തടി സ്പൂൺ കൊണ്ടു അമർത്തി രണ്ടു സൈഡും മോരിച്ചു നിർത്തണം. തീ കുറച്ചതിനു ശേഷം രണ്ടു സ്ലൈസ് ചീസ് എടുത്തു രണ്ടിന്റെയും മുകളിൽ വെക്കുക.ചീസിലേക്ക് ചൂട് കയറി തുടങ്ങുമ്പോൾ രണ്ടാമത്തെ ബ്രഡ് എടുത്തു ആദ്യത്തെ ബ്രഡ് ആൻഡ് ചീസിന്റെ മുകളിൽ വെക്കുക. അപ്പോൾ ഒരു ഫുൾ ടയർ കിട്ടും. ചീസ് കൂടി വക്കുമ്പോൾ ബ്രഡ് ശരിക്കും ഒട്ടി പാകമാകും. തീ ഓഫ് ചെയ്തു ശ്രദ്ധയോട് കൂടി ഇതൊരു പ്ലാറ്റിലേക്ക് മാറ്റാം.പ്ലാറ്റിങ്ഒരു വെള്ള നിറത്തിൽ ഉള്ള പ്ലേറ്റ് ആണ് നല്ലത്. ആദ്യമായി ബ്രഡ് ടയർ നേരെ നടുവിലോ കോണോട് കോണോ താഴെ വരെ മുറിച്ചു രണ്ടു വലിയ പീസ് ആകുക. അങ്ങനെ മുറിച്ചു മാറ്റുമ്പോൾ ഭംഗിയുള്ള ലയറുകൾ കാണാം. അത് എടുത്തു പ്ലേറ്റിൽ വെച്ചു കുറച്ചു തക്കാളി സോസും ക്യാപ്സിക്കം ടൊമാറ്റോ ഒണിയൻ സലാഡും ചേർത്തു വിളമ്പി കഴിക്കാം.ഒരു സെറ്റ് ( 4 പീസ് ബ്രഡ് വെച്) ബ്രഡ് ഉണ്ടാക്കി കോണോടുകോണ് മുറിച്ചെടുത്താൽ നാലു പേർക്ക് കഴിക്കാം.നല്ല ഹെൽത്തിയും ടേസ്റ്റിയും ആണ്. വളരെ കുറച്ചു സമയം കൊണ്ടു എല്ലാവർക്കും ഇഷ്ടത്തിന് ഉണ്ടാക്കാൻ പറ്റുന്ന പലഹാരം ആണ് ഇത്. പിസയും ബർഗറും ചോദിച്ചു വാശി പിടിക്കുന്ന കുട്ടികൾക്ക് ഇത് ഉണ്ടാക്കി കൊടുക്കുമ്പോൾ ഇഷ്ടപ്പെടും സംശയം ഇല്ല.#agneyaborntoigniteഫാത്തിമ സിദ്ദിഖി

Trending Now