ഹനാൻ ഇനി ബുദ്ധിമുട്ടാതെ പഠിക്കും

webtech_news18
തിരുവനന്തപുരം: 60 കിലോമീറ്റർ താണ്ടി കോളേജിലെത്തി പഠിച്ച് വൈകിട്ട് മീൻ വിൽപ്പന നടത്തുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ ജീവിതകഥ വൈറലായത് അതിവേഗമാണ്. ഇപ്പോഴിതാ, ഹനാനെ അഭിനന്ദിച്ച് പ്രമുഖർ രംഗത്തെത്തിയിരിക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹനാനെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ആരുടേയും മുന്നിൽ കൈനീട്ടാതെ ,തലകുനിക്കാതെ അഭിമാനത്തോടെ സ്വന്തം കാലിൽ നിവർന്നു നിന്ന് കുടുംബം പുലർത്തുന്ന ഈ പെൺകുട്ടി മാതൃകയും പ്രചോദനവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ഹനാൻ പഠിക്കുന്ന കോളേജ് അധികൃതരുമായി ബന്ധപ്പെട്ട്, അവളുടെ പഠനച്ചെലവ് മുഴുവൻ മാനേജ്മെന്‍റ് ഏറ്റെടുത്ത വിവരവും ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചു.ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്


രാവിലെ പത്രം വായനയിൽ കണ്ണ് ഉടക്കി നിന്നത് ഹനാനെ കുറിച്ചുള്ള വാർത്ത വായിച്ചപ്പോഴായിരുന്നു രാവിലെ 60 കിലോമീറ്റർ താണ്ടി കോളേജിലെത്തി പഠിച്ചു വൈകിട്ട് മീൻവിൽപ്പന നടത്തുന്ന ഡിഗ്രി വിദ്യാർത്ഥിനി ഹനാൻ. ആരുടേയും മുന്നിൽ കൈനീട്ടാതെ ,തലകുനിക്കാതെ അഭിമാനത്തോടെ സ്വന്തം കാലിൽ നിവർന്നു നിന്ന് കുടുംബം പുലർത്തുന്ന ഈ പെൺകുട്ടി മാതൃകയും പ്രചോദനവുമാണ്.വൈകിട്ട് ആയപ്പോൾ 600 മിസ്ഡ് കോൾ വരെ ഫോണിൽ എത്തിയാതായി ഹനാൻ പറഞ്ഞു. അഭിനന്ദനം അറിയിക്കാൻ എത്തുന്ന ഫോൺ അറ്റൻഡ് ചെയ്യാൻ പോലും കഴിയുന്നില്ല.ഹനാൻ പഠിക്കുന്ന തൊടുപുഴ അൽ അസ്ഹർ കോളേജിന്റെ ഉടമയെ ഞാൻ ഫോണിൽ വിളിച്ചു സംസാരിച്ചു. അവരും ഈ പെൺകുട്ടിയുടെ ജീവിത പോരാട്ടം ആവേശത്തോടെ കാണുന്നു. കോളേജ് ഉടമകളായ മിജാസും പൈജാസും ഹനാന്റെ പഠനച്ചെലവ് പൂർണമായി ഏറ്റെടുത്ത വിവരം സന്തോഷപൂർവം അറിയിക്കട്ടെ. തമ്മനത്തേക്ക് പോകാൻ വാഹനവും തയാറാക്കിയിട്ടുണ്ട്. പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നുപോകുന്നവർക്ക് നല്ലപാഠമാണ് ഹനാന്റെ ഈ പോരാട്ടം ...അഭിനന്ദനങ്ങൾ മോളെ...ഹൃദയം നിറഞ്ഞ അഭിനന്ദനം.

>

Trending Now