സ്വാദിഷ്ടമായ ചോളം കബാബ് തയ്യാറാക്കാം

webtech_news18
#ദീപ ഉണ്ണികൃഷ്ണൻഏവർക്കും ഇഷ്ടമാകുന്നത് കബാബ് വിഭവങ്ങൾ. ഇവിടെയിതാ ചോളം ഉപയോഗിച്ച് സ്വാദിഷ്ടമായ കബാബ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...


ചേരുവകൾഅമേരിക്കൻ ചോളം- ഒരു കപ്പ്
ഉരുളക്കിഴങ്ങ്- ഒരെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂൺ
മഞ്ഞൾപൊടി- കാൽ സ്പൂൺ
പച്ചമുളക്- രണ്ടെണ്ണംഗരംമസാല പൊടി- കാൽ സ്പൂൺ
കടലമാവ്- രണ്ടു സ്പൂൺ
ഉപ്പു- ആവശ്യത്തിന്
എണ്ണ- വറുക്കാൻ ആവശ്യത്തിന്തയ്യാറാക്കുന്ന വിധംഉപ്പിട്ട് ചോളം അഞ്ച് മിനുട്ട് തിളപ്പിക്കുക. അതിനുശേഷം വെള്ളം വാലിയിൽ തുണിയിലോ, അരിപ്പയിലോ വയ്ക്കുക.
ഉരുളകിഴക്കു വേവിച്ചു ഉണ്ടാകുക (ഒട്ടും ജലാംശം ഉണ്ടാവരുത്), വേവിച്ച ചോളം മിക്സിയിൽ ഒന്ന് കറക്കുക(അധികം അരയരുത്) ചോളവും ഉരുളക്കിഴങ്ങും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, ഉപ്പ്. ഗാരമസാലപ്പൊടി, അരിഞ്ഞ പച്ചമുളക്, കൊത്തമല്ലിയും ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ചു കടലമാവും ഇട്ടു കുഴച്ചു വയ്ക്കുക.15 മിനുട്ടിനു ശേഷം ചൂടാക്കി ഇഷ്ടമുള്ള ആകൃതിയിൽ പൊരിച്ചു എടുക്കാം. കുട്ടികൾക്ക് ആകർഷമായ ആകൃതി ആണെങ്കിൽ നല്ല കൗതുകത്തിൽ കഴിച്ചോളും. ഇവിടെ ഐസ്ക്രീം സ്റ്റിക്കിൽ പൊതിഞ്ഞാണ് ചോളം കബാബ് തയ്യാറാക്കിയിരിക്കുന്നത്.തയ്യാറാക്കിയത്- ദീപ ഉണ്ണികൃഷ്ണൻ
കടപ്പാട്- #agneyarecipe
>

Trending Now