• Home
 • »
 • News
 • »
 • life
 • »
 • Ganesh Chaturthi 2022 | ഗണേശ ചതുർത്ഥി: ഇത്തവണ വീട്ടിൽ എങ്ങനെ സുരക്ഷിതമായി ആഘോഷിക്കാം?

Ganesh Chaturthi 2022 | ഗണേശ ചതുർത്ഥി: ഇത്തവണ വീട്ടിൽ എങ്ങനെ സുരക്ഷിതമായി ആഘോഷിക്കാം?

കോവിഡ്-19 ന് പുറമെ മങ്കിപോക്സ്, തക്കാളിപ്പനി പോലുള്ള പകർച്ച വ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ വളരെ കരുതലോടെ വേണം ഇത്തവണ, ഗണേശോത്സവം ആഘോഷിക്കുന്നത്.

Ganesh Chaturthi 2022 | ഗണേശ ചതുർത്ഥി: ഇത്തവണ വീട്ടിൽ എങ്ങനെ സുരക്ഷിതമായി ആഘോഷിക്കാം?
കോവിഡ്-19 ന് പുറമെ മങ്കിപോക്സ്, തക്കാളിപ്പനി പോലുള്ള പകർച്ച വ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ വളരെ കരുതലോടെ വേണം ഇത്തവണ, ഗണേശോത്സവം ആഘോഷിക്കുന്നത്.

  ഗണേശ ചതുർത്ഥി (Ganesh Chaturthi) ആഘോഷങ്ങൾക്ക് നാളെ തുടക്കം കുറിക്കും. ആഗസ്റ്റ് 31 ന് തുടങ്ങുന്ന ഈ വർഷത്തെ ​ഗണേശ ചതുർത്ഥി ആഘോഷങ്ങൾ സെപ്റ്റംബർ 9 നാണ് അവസാനിക്കുക. ഗണേശ വി​ഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യുന്ന ചടങ്ങോടെയാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് സമാപനമാകുന്നത്. കോവിഡ് 19 (Covid-19) മഹാമാരിയുടെ വ്യാപനം കഴിഞ്ഞ രണ്ട് വർഷമായി ​ഗണേശോത്സവത്തെ സാരമായി ബാധിച്ചിരുന്നു.

  കോവിഡ്-19 ന് പുറമെ മങ്കിപോക്സ്, തക്കാളിപ്പനി പോലുള്ള പകർച്ച വ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ വളരെ കരുതലോടെ വേണം ഇത്തവണ, ഗണേശോത്സവം ആഘോഷിക്കുന്നത്. ആഘോഷ വേളയിൽ നിങ്ങൾ സ്വന്തം സുരക്ഷയും ആരോഗ്യവും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.

  വീട്ടിൽ ഗണേശ ചതുർത്ഥി സുരക്ഷിതമായി ആഘോഷിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ :

  1. നിങ്ങളുടെ വീട്ടിൽ ​ഗണേശ വിഗ്രഹം വച്ച് പ്രാർത്ഥിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും കടകളിൽ പോകേണ്ടി വരും. ഉത്സവത്തട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ചന്തയിലും കടകളിലും തിക്കും തിരക്കും അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. രോ​ഗങ്ങൾ വേ​ഗത്തിൽ പടർന്നു പിടിക്കാൻ ഇത് അവസരം നൽകും. അതിനാൽ, അധികം ആളുകൾ ഇല്ലാത്ത സമയം നോക്കി കടകൾ സന്ദർശിക്കുക. കഴിവതും പകൽ സമയത്ത് ഷോപ്പിങ് പൂർത്തിയാക്കുന്നതാണ് ഉചിതം. പൊതുവെ തിരക്ക് കുറവുള്ള സമയമായിരിക്കുമിത്. വൈകുന്നേരങ്ങളോടെ നിരത്തുകളും കടകളും ആളുകളെ കൊണ്ട് നിറയാൻ സാധ്യത ഉണ്ട്.

  2. കഴിവതും ആൾക്കൂട്ടത്തിൽ പോകുന്നത് ഒഴിവാക്കാനുള്ള വഴികൾ തിരഞ്ഞെടുക്കുക. ഉത്സവാഘോഷത്തിന് ആവശ്യമായ അലങ്കാര വസ്തുക്കളും ബന്ധപ്പെട്ട എല്ലാ ഉത്പ്പന്നങ്ങളും നിങ്ങൾക്ക് ഓൺലൈനിൽ വാങ്ങാൻ കഴിയും.

  3. ആഘോഷങ്ങൾക്ക് വേണ്ടി പരിസ്ഥിതിയ്ക്ക് ഹാനികരമാകാത്ത ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കളിമണ്ണിൽ നിർമ്മിച്ച ചെറുതോ ഇടത്തരമോ ആയ വിഗ്രഹങ്ങൾ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം.

  4. നിങ്ങളുടെ സ്ഥലത്തെ പൂജയിൽ പങ്കെടുക്കുന്ന അതിഥികളുടെ സുരക്ഷ കൂടി നിങ്ങൾ ഉറപ്പാക്കണം. വായുസഞ്ചാരമുള്ള ഒരു മുറിയിൽ പൂജയും അനുബന്ധ ആഘോഷങ്ങളും ക്രമീകരിക്കാൻ ശ്രമിക്കുക.

  5. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരെയും മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും ഉപയോ​ഗിക്കാൻ പ്രേരിപ്പിക്കുക. ടിഷ്യൂകൾ തയ്യാറാക്കി വെയ്ക്കുക, ഡസ്റ്റ്ബിന്നുകൾ വളരെ പെട്ടെന്ന് ഉപയോ​ഗിക്കാവുന്ന തരത്തിൽ വെയ്ക്കുക.

  6. ഭക്ഷണ കാര്യത്തിലും നിങ്ങൾക്ക് ശ്രദ്ധ ഉണ്ടായിരിക്കണം. എന്താണ് കഴിക്കുന്നതെന്നും എത്രയാണ് കഴിക്കുന്നതെന്നും ഒരു ധാരണ വേണം. കാരണം ഉത്സവ സമയങ്ങളിൽ അമിതമായി ആഹാരം കഴിക്കാനുള്ള തോന്നൽ ഉണ്ടായേക്കാം. മധുരപലഹാരങ്ങളും എണ്ണമയമുള്ള ഭക്ഷണങ്ങളും അമിതമായി കഴിക്കരുത്.

  7. കുട്ടികൾ ഏറ്റവും കൂടുതൽ ഉത്സാഹം കാണിക്കുന്നത് ഉത്സവകാലത്താണ്. അവർ കൂടതൽ ഊർജ്ജസ്വലരായി കാണപ്പെടും, അതിനാൽ അവരെ പ്രത്യേകം ശ്രദ്ധിക്കണം. പൂജയ്ക്കുള്ള താലം കൈമാറുമ്പോൾ, കുട്ടികൾ അത് ശരിയായി പിടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ, കത്തിച്ച വിളക്കുകളിൽ നിന്നും കർപ്പൂരത്തിൽ നിന്നും തീ ആളിപ്പടരാൻ സാധ്യത ഉണ്ട്.

  8. കഴിഞ്ഞ വർഷത്തെ പോലെ, ഈ വർഷവും നിങ്ങൾക്ക് ഗണപതി പൂജയുടെ ഓൺലൈൻ ദർശനം തിരഞ്ഞെടുക്കാം. അങ്ങനെയെങ്കിൽ ആൾ കൂട്ടത്തിൽ ഇടപഴകുന്നത് ഒഴിവാക്കാൻ കഴിയും. നിങ്ങൾക്ക് ഓൺലൈനായി ആരതി അർപ്പിക്കുകയും ഭഗവാന്റെ അനുഗ്രഹം തേടുകയും ചെയ്യാം.

  9. നിങ്ങളുടെ ​ഗണേശ വി​ഗ്രഹം ചെറുതോ ഇടത്തരമോ ആണെങ്കിൽ വീട്ടിൽ തന്നെ നിമജ്ജനം ചെയ്യാനുള്ള സൗകര്യം ഒരുക്കാം. വെള്ളം നിറച്ച വീപ്പയിലും തൊട്ടിയിലും വി​ഗ്രഹങ്ങൾ മുക്കാം. അങ്ങനെയെങ്കിൽ വി​ഗ്രഹങ്ങൾ ഒഴുക്കുന്നതിനായി തിരക്കേറിയ നദീ തീരത്തും കടൽ തീരത്തും മറ്റും പോകുന്നത് ഒഴിവാക്കാം.

  Published by: Amal Surendran
  First published: August 30, 2022, 21:55 IST

  ടോപ്പ് സ്റ്റോറികൾ