ഖാദിയുടെ മുഖമായി സാരിയുടുത്ത് ഹനാൻ

webtech_news18
തിരുവനന്തപുരം: ഖാദി വസ്ത്രങ്ങൾക്ക് പ്രചാരമേകാൻ ഹനാൻ സാരിയുടുത്ത് റാംപിലെത്തി. ഓണം- ബക്രീദ് വിപണിയില്‍ ഖാദി വസ്ത്രങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഹനാൻ താരമായത്. ഹനാന് പുറമെ മലയാള തനിമയുള്ള വസ്ത്രങ്ങളണിഞ്ഞ മോഡലുകള്‍ വേദിയില്‍ നിരന്നു. ഓണം -ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.മോഡേണ്‍ വസ്ത്രങ്ങളും കുട്ടികളുടെയും പുരുഷന്‍മാരുടേയും വൈവിധ്യമാര്‍ന്ന ശേഖരങ്ങളുമാണ് ഇക്കനണ ഓണം-ബക്രീദ് മേളയ്ക്കായി ഖാദി സജ്ജമാക്കിയിരിക്കുന്നത്. ഖാദി മേഖലയുടെ സമഗ്രവികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മേളയുടെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്നു മുതല്‍ 24 വരെയാണ് മേള. ഓണം- ബക്രീദ് ഉത്സവ സീസണ്‍ പ്രമാണിച്ച് ഖാദി ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് പുതിയ സമ്മാന പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.


ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്/സുഷ വിനോദ് 
>

Trending Now