നിപാ വൈറസിനെ ഭയക്കേണ്ടതില്ല; വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് പറയുന്നത് ഇങ്ങനെ

webtech_news18
നിപാ വൈറസ് ബാധയെ അമിതമായി ഭയപ്പെടേണ്ടതില്ലെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയെ സംബന്ധിച്ച് ഈ രോഗ ബാധ കടുത്ത ഭീഷണി അല്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമെ ഈ വൈറസ് മനുഷ്യരിലേക്ക് ബാധിക്കാറുള്ളൂ. വവ്വാലുകളുടെ ശരീരത്തില്‍ നിന്നാണ് ഈ വൈറസ് മനുഷ്യനിലേക്ക് പകരുന്നത്. എന്നാല്‍ പ്രകൃതിയില്‍ കാണുന്ന എല്ലാ വവ്വാലുകളും വൈറസ് വാഹകരാകണമെന്നില്ല.


ടെറോഫസ് വിഭാഗത്തില്‍പ്പെട്ട വവ്വാലുകളിലാണ് നിപാ വൈറസ് സാധാരണയായി കണ്ടുവരുന്നത്. ഇതില്‍ത്തന്നെ ചെറിയൊരു ശതമാനത്തിലെ വൈറസ് ബാധ ഉണ്ടാകാറുള്ളൂ.ഇത്തരം ജീവികളുടെ ശരീരദ്രവങ്ങളില്‍ നിന്നാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. ഇന്ത്യയില്‍ ഇതിനു മുന്‍പും നിപാ ബാധയുണ്ടായിട്ടുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.

>

Trending Now