കറുവാപ്പട്ടയ്ക്ക് ഗുണങ്ങളേറെ

webtech_news18 , News18
എല്ലാ അടുക്കളയിലും കാണാറുള്ള സുഗന്ധ വ്യഞ്ജനമാണ് കറുവാപ്പട്ട. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് കറുവാപ്പട്ടയ്ക്ക്. ചർമ സംരക്ഷണത്തിൽ പ്രധാനിയാണ് കറുവാപ്പട്ട. മുടി വളരുന്നതിനും കറിവാപ്പട്ട ഉത്തമമാണെന്നാണ് വിദഗ്ധർ പറയുന്നത്.മുഖക്കുരുവും കറുത്തപാടുകളും അകറ്റുന്നതിന് കറുവാപ്പട്ട ഏറെ ഉത്തമമാണെന്നാണ് സൗന്ദര്യ വിദഗ്ധർ പറയുന്നത്. തേനും കറുവാപ്പട്ടയും യോജിപ്പിച്ച് കറുത്തപാടുകളിലും മുഖക്കുരുവിലും പുരട്ടുന്നത് ഇവ അകറ്റുന്നതിന് സഹായിക്കും. ചർമത്തിലെ അധിക എണ്ണമയം വലിച്ചെടുത്ത് രക്ത ചംക്രമണം നിലനിർത്തുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു.


ചർമത്തിന്റെ നിറം വർധിപ്പിക്കുന്നതിന് കറുവാപ്പട്ട ഏറെ സഹായിക്കുന്നുവെന്നാണ് സ്കിൻ സ്പെഷ്യലിസ്റ്റുകള്‍ പറയുന്നത്. കറുവാപ്പട്ടയിലെ ആന്റി ബാക്ടീരിയൽ ഘടകമാണ് ഇതിന് സഹായിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. കറുവാപ്പട്ട, ഏത്തപ്പഴം, നാരങ്ങാ നീര്, തൈര് എന്നിവ ചേർന്ന മിശ്രിതം മുഖത്തു പുരട്ടിയ ശേഷം ഇളംചൂട് വെള്ളത്തിൽ കഴുകുന്നത് നിറം വർധിപ്പിക്കുന്നതിനും ചർമത്തിലെ ചുളിവുകൾ മാറ്റുന്നതിനും സഹായിക്കും.
>

Trending Now