മലയാളികൾക്ക് വെറും കാട്ടുചെടി; പൊന്നും വിലയ്ക്ക് വിദേശികൾ സ്വന്തമാക്കും ഗോൾഡൻ ബെറി

webtech_news18 , News18
നമ്മുടെ മുറ്റത്തും പറമ്പിലുമെല്ലാം നിരവധി ഔഷധ സസ്യങ്ങളാണുള്ളത്. വിരലിലെണ്ണാവുന്ന വളരെ കുറച്ച് സസ്യങ്ങളുടെ ഗുണത്തെ കുറിച്ച് മാത്രമെ നമ്മളിൽ പലർക്കും അറിയു. അതിന് വ്യക്തമായ ഉദാഹരമാണ് ഞൊട്ടാഞൊടിയൻ. നമുക്കിത് വെറും കാട്ടു ചെടി മാത്രമാണ് . കുറ്റിക്കാട്ടില്‍ എവിടെ നോക്കിയാലും ഇതിനെ കാണാം.മലത്തക്കാളിക്കീര, മൊട്ടാംബ്ലി, മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ പല പേരികളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇത് അടർത്തിയെടുത്ത് നെറ്റിയിൽ ഇടിച്ചാൽ ശബ്ദമുണ്ടാകും എന്നു മാത്രം മലയാളിക്കറിയാം. അതിന് മാത്രമെ ഇതുവരെ നമ്മൾ ഉപയോഗിച്ചിരുന്നുള്ളു.


ഫൈസിലിസ് മിനിമ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം വിദേശികൾ‌ക്ക് ഗോൾഡൻ ബെറിയാണ്. പേരു പോലെ തന്നെ പൊന്നുംവിലയാണ് പുറത്തൊക്കെ ഇതിന്. ഇതിന്റെ ഒരു പഴത്തിന് 17 രൂപയാണ് വില. യുഎഇയിൽ പത്ത് എണ്ണത്തിന് ഒമ്പത് ദിർഹം വിലയുണ്ട്. ഇങ്ങനെ വിലപിടിപ്പുള്ളതാകാൻ ഇതിന്റെ ഗുണ മേന്മ എന്തെന്നല്ലേ?ശരീര വളർ‌ച്ചയ്ക്കും ബുദ്ധി വികാസത്തിനും അത്യുത്തമമാണ് ഈ ഫലം. കൂടാതെ വൃക്ക രോഗങ്ങൾക്കും മൂത്ര തടസത്തനിമുള്ള ഔഷധമാണ് ഇത്. കായിക താരങ്ങൾ ഹെൽത്ത് സപ്ലിമെന്റായിട്ടും ഇത് ഉപയോഗിക്കുന്നുണ്ട്.അതേസമയം ആയുർവേദത്തിൽ ഇതിന്റെ ഔഷധ ഗുണത്തെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. പണ്ട് ഔഷധ നിർമാണത്തിന് ഇത് ഉപയോഗിച്ചിരുന്നു. കർക്കടക കഞ്ഞി‌യിലും പഴമക്കാർ ഇത് ഉപയോഗിച്ചിരുന്നു. ഒരു മഴക്കാല സസ്യമാണിത്. മഴക്കാലമാകുന്നതോടെ ഇത് ധാരാളം വളരുന്നു. എന്നാൽ വേനലാകുന്നതോടെ കരിഞ്ഞ് നശിച്ച് പോകുന്നു.എന്തായാലും ഗോൾഡൻ ബെറി മികച്ച വരുമാന സാധ്യത തന്നെയാണ് മലയാളികൾക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.
>

Trending Now