അത്താഴം അർധരാത്രിയാക്കല്ലേ.....

webtech_news18 , News18 India
ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കണമെന്നാണ്. എന്നാൽ ഇതൊക്കെ പാലിക്കാൻ പലർക്കും നേരം കിട്ടാറില്ല. തിരക്കേറിയ ജീവിത സാഹചര്യത്തിൽ ഒരുപക്ഷേ ഉറങ്ങുന്നതിന് തൊട്ടു മുമ്പാകാം പലരും അത്താഴം കഴിക്കുന്നത് തന്നെ. ഇത്തരക്കാരെ കാത്തിരിക്കുന്നത് വൻ അപകടം ആണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.ഒമ്പത് മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നവരിലും ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നവരിലും സ്തനാര്‍ബുദത്തിനും പ്രോസ്റ്റേറ്റ് കാൻസറിനുമുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ പറയുന്നു. പത്ത് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഒമ്പത് മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നവരിലും ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നവരിലും സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് കാൻസറിനുമുള്ള സാധ്യത 20 ശതമാനത്തിലും കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.


സ്പെയിനിലെ ബാഴ്സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്താണ് പഠനം നടത്തിയിരിക്കുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് കാൻസറിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 621 പ്രോസ്റ്റേറ്റ് കാൻസർ കേസുകളും 1205 സ്തനാർബുദ കേസുകളും പഠനം നടത്തിയ സംഘം പരിശോധിച്ചിരുന്നു. ഇതിനു പുറമെ 872 പുരുഷന്മാരെയും 1321 സ്ത്രീകളെയും പഠനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി.പഠനത്തിൽ പങ്കെടുത്തവരോട് ഭക്ഷണ സമയം, ഉറക്കത്തിന്റെ  രീതി എന്നിവയെ കുറിച്ചാണ് ചോദിച്ചത്. പഠനത്തിൽ പങ്കെടുത്തവര്‍ ഭക്ഷണ രീതി, കാൻസർ തടയുന്നതിനുള്ള ശുപാർശകൾ എന്നിവയടങ്ങിയ ചോദ്യാവലിയും പൂർത്തിയാക്കിയിരുന്നു. രാത്രി വൈകിയും ഭക്ഷണം കഴിക്കുന്നവരാണ് കാൻസർ രോഗികളെന്ന് ഗവേഷകർ കണ്ടെത്തി.രാത്രി ഷിഫ്റ്റിൽ ജോലി നോക്കുന്നവരിൽ സ്തനാർബുദവും പ്രോസ്റ്റേറ്റ് കാൻസറും ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
>

Trending Now