ആരോഗ്യത്തിന് ഹാനികരം; പുകമഞ്ഞ് ഐസ്‌ക്രീം നിരോധിച്ചു

webtech_news18
തിരുവനന്തപുരം: കോഴിക്കോട്ടുകാരുടെയും സമൂഹമാധ്യമങ്ങളിലൂടെ കേരളീയരുടെ ഒന്നാകെയും ശ്രദ്ധപിടിച്ചു പറ്റിയ പുകമഞ്ഞ് ഐസ്‌ക്രീം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു.ഇത്തരം ഭക്ഷ്യസാധനങ്ങള്‍ സംഭരിക്കുന്നവരും വില്‍ക്കുന്നവരും പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നു കമ്മിഷണര്‍ എം.ജി രാജമാണിക്യം അറിയിച്ചു.


ഗുരുതരമായ ആരോഗ്യപ്രശ്‌നം ഒഴിവാക്കുന്നതിനു വേണ്ടിയാണു നിരോധനം. യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ടാണു ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിക്കുന്നത്. കഴിക്കുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെടുന്നതിനൊപ്പം കൂടുതല്‍ പുകയും വരും. ഈ കൗതുകത്തില്‍ നൈട്രജന്‍ ഉപയോഗിക്കുന്ന ഐസ്‌ക്രീമിനും ശീതളപാനീയങ്ങള്‍ക്കും വില്‍പന ഏറിയിട്ടുണ്ട്.ദ്രവീകരിച്ച നൈട്രജനു196 ഡിഗ്രിയാണു താപനില. രണ്ടുതുള്ളി ഒഴിച്ചാല്‍ ഫ്രിജില്‍ വയ്ക്കുന്നതിനെക്കാള്‍ തണുപ്പുണ്ടാകും. വൈദ്യുതിച്ചെലവിലെ ലാഭംകൂടി കണ്ടാണു വ്യാപാരികള്‍ ദ്രവീകരിച്ച നൈട്രജന്‍ ചേര്‍ക്കുന്നത്.ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ചാല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ ഓഫിസുകളില്‍ വിവരം അറിയിക്കാമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
>

Trending Now