തൈര് കുടിച്ചാൽ ഏറെയുണ്ട് ഗുണം

webtech_news18 , News18
തൈര് ഇഷ്ടമില്ലാത്തവർ വിരളമായിക്കും. ഉച്ചയൂണിനൊപ്പം അൽപ്പം തൈര് പലർക്കും നിർബന്ധവുമാണ്. അതേസമയം തൈരിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി പലർക്കും അറിയുകയും ഇല്ല. ആയുർവേദവും അലോപ്പതിയും തൈരിന്റെ ആരോഗ്യ ഗുണങ്ങളെ ഒരു പോലെ അംഗീകരിക്കുന്നുണ്ട്. ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നതിനെ ആരോഗ്യ വിദഗ്ധരും തള്ളിക്കളയുന്നില്ല.ദഹനം സുഗമമാക്കുന്നു


രക്തസമ്മർദം നിയന്ത്രിക്കുന്നു
തൈരിലടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീനുകളും പൊട്ടാസ്യവും മാംഗനീസും രക്തസമ്മർദം വർധിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ തൈരിന് പ്രധാന പങ്കുണ്ട്. തൈരിലടങ്ങിയിരിക്കുന്ന കുറഞ്ഞ അളവിലെ കൊഴുപ്പും കലോറിയും എല്ലുകളുടെ സാന്ദ്രത നിലനിർത്തി അവയെ ബലമുള്ളതാക്കുന്നു. തൈരിലടങ്ങിയിരിക്കുന്ന കാൽഷ്യമാണ് എല്ലുകൾക്ക് ബലം നൽകുന്നത്.ചർമ സംരക്ഷണത്തിന്ത്വക്കിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ തൈര് പ്രധാന പങ്ക് വഹിക്കുന്നു. ഫെയ്സ്പാക്കുകളിലെ പ്രധാന ഘടകമാണ് തൈര്. ത്വക്കിന്റെ ജലാംശം നിലനിർത്തി അവയെ സംരക്ഷിക്കുന്നതിനും തൈര് ഏറെ ഗുണം ചെയ്യുന്നു.പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ തൈര് പ്രധാന പങ്ക് വഹിക്കുന്നു. രോഗാണുക്കളോട് പൊരുതി ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ഗുണം തൈരിനുണ്ട്.
>

Trending Now