വെണ്ടയ്ക്ക നല്ല ആരോഗ്യത്തിന്റെ ഉറ്റ സുഹൃത്ത്

gopika.gs , Advertorial
വെ​ണ്ടയ്ക്ക അധവാ ലേഡീസ് ഫിങ്കർ, പോ​ഷ​ക​ ഗുണങ്ങള്‍ ധാരാളമുള്ള പച്ചകറിയാണ്‌. ഇതില്‍ ധാരാളം വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​മ്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വയും​ ഇതിലുണ്ട്. സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും കൊ​ള​സ്ട്രോ​ളു​മി​ല്ല. കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും വെണ്ടയ്ക്ക സ​ഹാ​യിക്കുന്നു.വെ​ണ്ട​യ്ക്ക​യി​ലു​ള​ള മ്യുസിലേജിനസ‌് നാ​രു​ക​ൾ ആ​മാ​ശ​യത്തിന്റെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മമാണ്. അ​ത് അ​ന്ന​നാ​ള​ത്തി​നു​ള​ളിൽ സു​ര​ക്ഷി​ത ആ​വ​ര​ണം തീ​ർ​ത്ത് ആ​മാ​ശ​യത്തിൽ ഉണ്ടാകുന്ന അ​ൾ​സ​റി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ദ​ഹ​ന​ത്തി​നു ശേ​ഷം ​കു​ട​ലി​ലൂ​ടെ​യു​ള​ള ആഹാരത്തിന്‍റെ ച​ല​നം സു​ഗ​മ​മാ​ക്കു​ന്നു. ദ​ഹ​നേ​ന്ദ്രി​യത്തിന്റെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു.​ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ലയി​ക്കാ​ത്ത ത​രം നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യവസ്ഥയെ, പ്ര​ത്യേ​കി​ച്ച് അ​ന്ന​നാ​ളം മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്നു.


ഇ​തു കു​ട​ലി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക
പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള ശാശ്വത പരിഹാരമാണ്. കൂ​ടാ​തെ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും നാ​രു​ക​ൾ സ​ഹാ​യ​കമാണ്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള നാ​രു​ക​ൾ ചെ​റു​കു​ട​ലി​ലെ പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കു​ന്നു.കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം:വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ​യും ഫ്ളേ​വ​നോ​യ്ഡ് ആ​ന്‍റി ഓ​ക്സി​ഡ​ന്‍റായ ബീ​റ്റാ ക​രോട്ടി​ൻ, ക​ണ്ണു​ക​ൾ​ക്കു ഏറെ നല്ലതാണ്. ച​ർ​മത്തിന്റെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ൻ എ ​അ​വ​ശ്യമാണ്. വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെടും. മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, തി​മി​രം തു​ട​ങ്ങി​യ നേ​ത്ര​രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​നും വെണ്ടയ്ക്ക സ​ഹാ​യ​കമാണ്.
അതിനാൽ വീട്ടിലെ പച്ചക്കറിത്തോട്ടത്തില്‍ വെണ്ടകൂടി നട്ടു പിടുപ്പിച്ചാൽ ദിവനവും കീടനാശിനികളില്ലാത്ത പച്ചക്കറി ഉപയോഗിക്കാമെന്നു മാത്രമല്ല, ആരോഗ്യകരമായ ജീവിതവും നിലനിർത്താം.ര​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വെ​ണ്ട​യ്ക്ക​യി​ലു​ള്ള പൊട്ടാ​സ്യം സ​ഹായിക്കുന്നു. ര​ക്തം കട്ട​പി​ടി​ക്കു​ന്ന​തി​നും ആ​ർട്ടീരി​യോ സ്ളീ​റോ​സി​സി​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ൾ ര​ക്ത​ത്തി​ലെ സെ​റം കൊ​ള​സ്ട്രോ​ൾ നി​ല കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കമാണ്.വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ൾ നീ​ക്കു​ന്നു. പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു.ഗ​ർ​ഭി​ണി​ക​ളിലെ ഭ്രൂ​ണാ​വ​സ്ഥ​യി​ൽ, കുഞ്ഞുങ്ങളുടെ ത​ല​ച്ചോ​റിന്‍റെ വി​കാസ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യമാണ്. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം ഉള്ളതിനാൽ ഗർഭിണികൾ ദിനവും ഭക്ഷണത്തിൽ വെണ്ടയ്ക്ക ഉൽപ്പെടുത്തുന്നത് കുഞ്ഞുങ്ങൾക്കു നല്ലതാണ്. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ൽ ട്യൂ​ബി​നെ ത​ക​രാ​റി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ൾ സഹായിക്കുന്നു. 4 മുതൽ 12 വരെ ആ​ഴ്ച​ക​ളി​ലെ ഗ​ർ​ഭ​കാ​ല​ത്താ​ണ് ഫോ​ളി​ക്കാ​സി​ഡ് വേ​ണ്ടി​വ​രു​ന്ന​ത്.
>

Trending Now