മരങ്ങൾ ധാരാളമുള്ള സ്ഥലത്താണോ നിങ്ങൾ? ഈ രോഗങ്ങൾക്ക് സാധ്യത കുറവാണ്

webtech_news18 , News18 India
പ്രക‍ൃതി രമണീയമായ ഒരു ചിത്രം അതല്ലെങ്കിൽ പ്രകൃതി രമണീയമായ ഒരു സ്ഥലം കുറച്ചൊന്നുമല്ല നമുക്ക് ഊർജം നൽകുന്നത്. നഗരത്തിന്റെ തിരക്കുകൾ വിട്ട് പ്രകൃതി രമണീയമായ ഇടങ്ങളിലേക്ക് കുറച്ചു സമയത്തേക്കെങ്കിലും ചേക്കേറാൻ കൊതിക്കാത്തവർ കുറവാണ്. അതാണ് പ്രകൃതിയുടെ ശക്തി. പ്രകൃതിയുമായി അടുത്തിടപഴകുന്നവർക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.പ്രകൃതിയുമായി അടുത്ത് ജീവിക്കുന്നവരിലും പ്രകൃതിയോട് അടുത്തിടപഴകുന്നവരിലും ടൈപ്പ്-2 പ്രമേഹം, ഹൃദയ രോഗങ്ങൾ, ഉയർന്ന രക്ത സമ്മർദം , മാനസിക സമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് സാധ്യത കുറവാണെന്നും ഇത്തരക്കാരിൽ ആരോഗ്യം മികച്ചതാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആൻജിലയാണ് പഠനം നടത്തിയിരിക്കുന്നത്. അർഥവത്തായ ക്ലിനിക്കൽ സ്വാധീനമുണ്ടാക്കാൻ ഈ നേട്ടങ്ങൾക്ക് കഴിയുന്നുണ്ടെന്ന് പടനത്തിലൂടെ കണ്ടെത്താനായതായി പഠനം നടത്തിയ ആൻഡി ജോൺസ് വ്യക്തമാക്കി.


പച്ചപ്പിനോട് അടുത്ത് താമസിക്കുന്നവർക്ക് ശാരീരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല പ്രകൃതിയോടടുത്ത മേഖലകളിൽ കാണപ്പെടുന്ന വിവധ തരം ബാക്ടീരിയകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും പഠനം പറയുന്നു.എൻവിയോൺമെന്റ് റിസേർച്ച് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജപ്പാൻ, ഓസ്ട്രേലിയ, ജർമനി, ഫ്രാൻസ്, സ്പെയിൻ, യുഎസ്, യുകെ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്ന് 290 മില്യൺ ജനങ്ങളെയും 140 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്.പ്രകൃതിക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് ഉറക്കത്തിന്റെ തോത് വർധിപ്പിക്കുന്നതായും സമ്മർദത്തിന് കാരണമായ സാലിവരി കോർട്ടിസോളിന്റെ അലവ് കുറയ്ക്കുന്നതായും കണ്ടെത്തിയിരിക്കുന്നു. പഠനത്തിലെ കണ്ടെത്തലുകൾ പ്രകൃതിയുമായും പരിസ്ഥിതിയുമായും അടുത്തിടപഴകാൻ രോഗികളോട് നിർദേശിക്കാൻ ഡോക്ടർമാരെ നിർബന്ധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
>

Trending Now