വിവാഹം കഴിച്ചാൽ ഹൃദയം സംരക്ഷിക്കപ്പെടും

webtech_news18 , News18 India
പലപ്പോഴും പ്രാരാബ്ധങ്ങളും പരാധീനതകളും കാരണം വിവാഹ ജീവിതം കയ്പേറിയതാണെന്ന് പലർക്കും തോന്നിയേക്കം. എന്നാൽ വിവാഹം കഴിക്കുന്നത് കൊണ്ട് ഹൃദയത്തിന് ഗുണമുണ്ടെന്നാണ് പുതിയ പഠനങ്ങൾ. വാർധക്യത്തിൽ ജീവിത പങ്കാളിക്കൊപ്പം താമസിക്കുന്നത് ഹൃദയ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുവെന്നും സ്ട്രോക്ക് പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നു.42നും 77നും ഇടയിൽ പ്രായമുള്ള രണ്ട് ദശലക്ഷക്കണക്കിന് ആളുകളിൽ കഴിഞ്ഞ രണ്ട് ദശാബ്ദമായി നടത്തി വരുന്ന സർവെയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് മെഡിക്കൽ ജേണലായ ഹാര്‍ട്ട് വ്യക്തമാക്കുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ വ്യത്യസ്തരായ ജനങ്ങളിലാണ് പഠനം നടത്തിയിരിക്കുന്നത്.


പങ്കാളിക്കൊപ്പം താമസിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ വിവാഹ ബന്ധം വേർപെടുത്തിയവർ, പങ്കാളി മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്ക് കഴിയുന്നവർ, വിവാഹം കഴിച്ചിട്ടില്ലാത്തവർ എന്നിവരിൽ ഹൃദയ രോഗങ്ങൾ വരാൻ 42 ശതമാനം സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഹൃദയ ധമനിക്കുണ്ടാകുന്ന രോഗങ്ങൾക്ക് 16 ശതമാനം സാധ്യതയുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.അവിവാഹിതരിൽ ഹൃദയ ധമനിക്കുണ്ടാകുന്ന രോഗം കാരണം മരിക്കാനുള്ള സാധ്യത 42 ശതമാനമാണെന്നും സ്ട്രോക്ക് വന്ന് മരിക്കാനുള്ള സാധ്യത 55 ശതമാനമാണെന്നും വ്യക്തമാക്കിയിരിക്കുന്നു.വിവാഹിതരാകാതെ ഒന്നിച്ച് ജീവിക്കുന്നവരിലും ഇത് ഫലപ്രദമാണെന്ന് പഠനം വ്യക്തമാക്കുന്നു. ദമ്പതികളായി ജീവിക്കുന്നവരിൽ മതിഭ്രമത്തിനുള്ള സാധ്യത കുറവാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.
>

Trending Now