ഇടുക്കി ഡാം: നദിക്കരയിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കണം

webtech_news18
തിരുവനന്തപുരം: ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ ഒരു എർജൻസി കിറ്റ് തയ്യാറാക്കണമെന്ന് നിർദേശം. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ആരോഗ്യ ജാഗ്രതയിലൂടെയാണ് നിർദേശം നൽകിയിരിക്കുന്നത്. ഷട്ടറുകൾ തുറക്കുന്നതിന് മുമ്പ് തന്നെ എമർജൻസി കിറ്റ് തയ്യാറാക്കിവെക്കണം.ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍:


1. ടോര്‍ച്ച്
2. റേഡിയോ
3. 500 ml വെള്ളം
4. ORS ഒരു പാക്കറ്റ്
5. അത്യാവശ്യം വേണ്ടുന്ന മരുന്ന്
6. മുറിവിന് പുരട്ടാവുന്ന മരുന്ന്
7. ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
8. 100 ഗ്രാം കപ്പലണ്ടി
9. 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
10. ചെറിയ ഒരു കത്തി
11. 10 ക്ലോറിന്‍ ടാബ്ലെറ്റ്, നിങ്ങൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, സാനിറ്ററി നാപ്കിൻ എന്നിവ
12. ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
13. ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
14. അത്യാവശ്യം കുറച്ച് പണം.

>

Trending Now