ഗർഭിണിയുടെ മനോഭാവവും മക്കളുടെ ഭാരവും തമ്മിൽ ബന്ധമുണ്ട്‌

webtech_news18 , News18 India
ഗർഭിണികൾ എപ്പോഴും സന്തോഷത്തോടെയും നല്ല ചിന്തകളോടെയും ഇരിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ അത് നിസാരമായി തള്ളേണ്ട. ആ പറഞ്ഞതിലും കാര്യമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന മനോഭാവത്തിന് വളരുമ്പോൾ കുട്ടികളുടെ ഭാരത്തെ സ്വാധീനിക്കാനാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.ഗർഭിണിയായിരിക്കുമ്പോൾ അമ്മയ്ക്കോ അച്ഛനോ പോസിറ്റീവ് ചിന്തകൾ ഉണ്ടെങ്കിൽ കുഞ്ഞ് വളർന്ന് കൗമാര പ്രായത്തിലെത്തുമ്പോൾ അമിത ഭാരം ഉണ്ടാകില്ലെന്നാണ് പഠനത്തിൽ പറഞ്ഞിരിക്കുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നെഗറ്റീവ് മനോഭാവം, സ്വന്തം കഴിവുകളിൽ വിശ്വാസമില്ലായ്മ എന്നിവ ജീവിതരീതികളിൽ മാറ്റം ഉണ്ടാക്കുന്നുവെന്നും ഇത് കുട്ടികൾ കൗമാരപ്രായത്തിൽ ഭാരക്കൂടുതൽ ഉണ്ടാകാൻ കാരണമായേക്കുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.


പങ്കാളിയുടെ കഴിവുകളിൽ വിശ്വാസമില്ലാതിരിക്കുന്നത് ആരോഗ്യകരമായ ഭക്ഷണ രീതി, പുക വലി ഉപേക്ഷിക്കൽ, മുലയൂട്ടൽ എന്നിവയെ സ്വാധീനിക്കുന്നുണ്ടെന്നും ഇത് കുട്ടികൾ കൗമാരപ്രായത്തിലെത്തുമ്പോൾ അമിതഭാരമുള്ളവരായി തീരാൻ കാരണമുകുന്നുവെന്നും പഠനത്തിലൂടെ വ്യക്തമായതായി പഠനത്തിന് നേതൃത്വം നൽകിയ ബ്രിട്ടണിലെ ബ്രിസ്റ്റൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജീൻ ഗോൾഡിംഗ് വ്യക്തമാക്കുന്നു.7000ത്തോളം രക്ഷിതാക്കളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. ഗർഭകാലത്തെ അമ്മയുടെ മനഃശാസ്ത്രപരമായ പശ്ചാത്തലം കൗമാരപ്രായത്തിൽ കുട്ടിയുടെ ഭാരം വർദ്ധിപ്പിക്കുന്ന ഘടകമാണെന്ന് ജീൻ ഗോൾഡിംഗ് വ്യക്തമാക്കുന്നു.വ്യക്തിത്വത്തിന്റെ സവിശേഷതയായ ലോക്കസ് ഓഫ് കൺട്രോൾ പഠനത്തിലൂടെ പരിശോധിച്ചുവെന്ന് അദ്ദേഹം പറയുന്നു. മനഃശാസ്ത്രപരമായ അളവുകോലാണ് ഇത്.
>

Trending Now