പട്ടിണി കിടക്കലല്ല നോമ്പ് മാസം

webtech_news18
ഇസ്ലാം മതത്തിലെ ഏറ്റവും പരിപാവനമായ മാസമാണ് റമദാന്‍ മാസം. വിശുദ്ധ ഖുറാന്‍ അവതരിച്ച മാസമാണ് റമദാന്‍. ഇനി മുപ്പതു നാള്‍ വിശ്വാസികള്‍ വ്രതശുദ്ധിയോടെ പ്രാര്‍ഥനയിലും പുണ്യ പ്രവൃത്തികളിലും മുഴുകും.റമദാന്‍ മാസത്തില്‍ ചെയ്യുന്ന പ്രാര്‍ഥനകള്‍ക്കും പുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. സൂര്യോദയം മുതല്‍ അസ്തമയം വരെ ആഹാരം കഴിക്കാതെയും വെളളം കുടിക്കാതെയും നോമ്പ് അനുഷ്ഠിക്കുന്നതാണ് റമദാന്‍ വ്രതം എന്നൊരു തെറ്റായ ധാരണ പലര്‍ക്കുമുണ്ട്.


പട്ടിണികിടക്കല്‍ മാത്രമല്ല
ഭക്തിയുടെയും അര്‍പ്പണത്തിന്റെയും കാലമാണ് റമദാന്‍. ആത്മനിയന്ത്രണവും മനോബലവും കൈവരിക്കുക എന്നതാണ് റമദാന്‍ വ്രതാനുഷ്ഠാനങ്ങളുടെ പ്രധാന ലക്ഷ്യം. വയറിനു മാത്രമുളളതല്ല റമദാന്‍ വ്രതാനുഷ്ഠാനങ്ങള്‍. നാവിനും കണ്ണിനും ശരീരത്തിനും മനസിനുമൊക്കെ വ്രതം ബാധകമാണ്. ആരെയും വേദനിപ്പിക്കുന്ന മോശം വാക്കുകള്‍ റമദാന്‍ വ്രതമെടുക്കുന്ന വിശ്വാസി ഉപയോഗിക്കാന്‍ പാടില്ല. തിന്മ നിറഞ്ഞ കാഴ്ചകളില്‍ നിന്ന് കണ്ണിനെ പിന്തിരിപ്പിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും വ്രതം നോക്കുന്നയാള്‍ക്ക് കഴിയണം.ദൈവചിന്തയും ആത്മീയതയുംതെറ്റായ പ്രവര്‍ത്തികളില്‍ നിന്ന് ശരീരത്തെ നിയന്ത്രിച്ച്, ദൈവചിന്തയിലും ആത്മീയതയിലും മുഴുകി വേണം ജീവിക്കാന്‍. പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള മാസം കൂടിയാണിത്. രോഗം, യാത്ര എന്നീ അസൗകര്യങ്ങളില്‍പ്പെട്ടവര്‍ നോമ്പെടുക്കണമെന്ന് അല്ലാഹു നിര്‍ബന്ധിക്കുന്നില്ല. പിന്നീട് നോമ്പെടുത്ത് ഇതിന് പരിഹാരം കണ്ടാല്‍ മതിയാകും. ആരെയും ഉപദ്രവിക്കാനല്ല , പകരം സഹായിക്കുന്നതിനാണ് ഇത്തരം വ്രതാനുഷ്ഠാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇഫ്താറിനുമുണ്ട് പ്രത്യേകതനോമ്പുകാലത്തെ മറ്റൊരു പ്രത്യേകതയാണ് ഇഫ്താര്‍ വിരുന്ന്. റമദാന്‍ മാസത്തില്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നത് നല്ല പ്രവൃത്തിയാണെങ്കിലും ഇന്നു കാണുന്ന തരത്തിലുള്ള ആഡംബരം നിറഞ്ഞ ഇഫ്താര്‍ വിരുന്നുകളെ പ്രവാചകന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. വളരെയധികം ഭക്ഷണം നല്‍കുന്നതും പൊരിച്ചതും കരിച്ചതും നല്‍കുന്നതും ഒഴിവാക്കണമെന്നാണ് പറയപ്പെടുന്നത്.കരുതലോടെ നോമ്പുതുറസൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണം കഴിക്കാതെ വ്രതമെടുക്കുന്നതിനാല്‍ കരുതലോടെ വേണം വ്രതം അവസാനിപ്പിക്കേണ്ടതെന്ന് ഇസ്ലാംമതം വ്യക്തമാക്കുന്നു. നോമ്പുതുറ അവസാനിപ്പിക്കേണ്ടത് ഈന്തപ്പഴം കഴിച്ചുകൊണ്ടാകണം. കാരണം അനവധി പോഷക ഘടകങ്ങളും പ്രകൃതിദത്തമായ പഞ്ചസാരയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒഴിഞ്ഞ വയറിലേക്ക് ഭക്ഷണം എത്തുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിന് കഴിയുന്നു. ഈന്തപ്പഴത്തിനു പുറമെ പാലുകൊണ്ടുള്ള പാനീയങ്ങള്‍, ലഘു ഭക്ഷണങ്ങള്‍ എന്നിവ കഴിച്ചും നോമ്പ് തുറക്കാറുണ്ട്. അതിനുശേഷം ഭക്ഷണം കഴിക്കുമ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.
>

Trending Now