ഒന്നു ശ്രദ്ധിക്കൂ; ഇതൊക്കെ നിങ്ങളെ സ്തനാര്‍ബുദ രോഗിയാക്കിയേക്കും

webtech_news18
ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളും ജോലിയിലെ സമ്മര്‍ദവും കാരണം പലര്‍ക്കും ആരോഗ്യം വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാറില്ല. ഇതിലൂടെ നിരവധി രോഗങ്ങള്‍ക്കാണ് ഇന്ന് പലരും അടിമകളായിരിക്കുന്നത്. കൃത്യമായ ജീവിത ശൈലി ഇല്ലാത്തവരില്‍ സ്തനാര്‍ബുദത്തിന് വളരെയേറെ സാധ്യതകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.അമിത ഭാരവും വ്യായാമത്തിന്റെ കുറവും അര്‍ബുദ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഹോര്‍മോണുകളായ ഈസ്ട്രജന്‍, ഇന്‍സുലിന്‍ എന്നിവ കൂടുതലായി ഉണ്ടാക്കുന്നു. അതിനാല്‍ ശരീരം വിയര്‍ക്കുന്ന തരത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യണം എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. മദ്യപാനവും പുകവലിയും സ്തനാര്‍ബുദത്തിന് കാരണമാകുന്നുണ്ട്. കുടിക്കുന്ന മദ്യത്തിന്റെയും വലിക്കുന്ന സിഗറ്റിന്റെയും അളവിനനുസരിച്ച് സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


സ്തനാര്‍ബുദത്തിന് കാരണമായേക്കാവുന്ന മറ്റൊന്ന് രാത്രിയും നീണ്ട ജോലി ഷിഫ്റ്റുകളാണ്. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത രണ്ട് മടങ്ങാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പിക്ക് വിധേയമാകുന്നവരിലും, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരിലും സ്തനാര്‍ബുദ സാധ്യത ഏറെയാണ്.ഇതിനു പുറമെ അമിത ഭക്ഷണവും ഫാസ്റ്റ്, ജങ്ക് ഫുഡുകളും സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നു. പെര്‍ഫ്യൂമുകളുടെ അമിത ഉപയോഗം, ബ്രെയ്‌സിയര്‍ ധരിക്കുന്നത്, സ്തനം മാറ്റിവയ്ക്കല്‍, ഗര്‍ഭഛിദ്രം എന്നിവയും സ്തനാര്‍ബുദത്തിന് വഴിയൊരുക്കുന്നു. അതിനാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ വഴിയില്‍ പതിയിരിക്കുന്ന രോഗങ്ങളില്‍ പലതിനെയും സ്വയം ഒഴിവാക്കാനാവുന്നതാണ്. 
>

Trending Now