ഉറക്കം കൂടിയാലും പ്രശ്നമാണ്

webtech_news18 , News18 India
ഉറക്കത്തോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ പലരും. നന്നായിട്ടൊന്ന് ഉറങ്ങാൻ അവസരം ലഭിച്ചാൽ അത് മുതലാക്കാനും നമുക്കറിയാം. പ്രായ പൂർത്തിയായ ഒരാൾ ദിവസം എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് പറയപ്പെടുന്നത്. എട്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ എന്തെങ്കിലും സംഭവിക്കുമോ ? എന്ന് ചോദിക്കുന്നവരും കുറവല്ല.എങ്കിൽ ഉറക്കം കൂടുതുന്നത് അത്ര നല്ലതൊന്നുമല്ലെന്നാണ് പുതിയ കണ്ടെത്തൽ. ദിവസം പത്ത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് മെറ്റബോളിക് സിൻഡ്രോമിനും ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.


പത്ത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ അരക്കെട്ടിന്റെ വിസ്തൃതി ഉയരുക, കൊഴുപ്പ് കൂടുക, നല്ല കൊളസ്ട്രോളിന്റെ അളവ് കുറയുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുക, രക്ത സമ്മർദം വർധിക്കുക തുടങ്ങിയ പ്രശ്നങ്ങൾ കണ്ടു വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.കൂടുതൽ ഉറങ്ങുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ട്രിഗ്ലിസെറൈഡ്സ് എന്ന ഒരു തരം കൊഴുപ്പ് വർധിപ്പിക്കുന്നതായി കണ്ടെത്തി. സ്ത്രീകളിൽ മെറ്റബോളിക് സിൻഡ്രോമിനും കാരണമാകുന്നു. അതേസമയം ഉറക്കം കുറയുന്നതും പ്രശ്നം തന്നെയാണ്. ആറ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നത് പുരുഷന്മാരിൽ ‌‌‌‌‌‌മെറ്റബോളിക് സിൻഡ്രോമിന് കാരണമാകുന്നു.ബിഎംസി പബ്ലിക് ഹെൽത്ത് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 40-69 വയസിന് ഇടയിലുള്ള 1,33,608 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്.
>

Trending Now