TRENDING:

Dark Circles | കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറത്തിന് കാരണമെന്ത്? അവ മാറ്റാനുള്ള ചില പൊടിക്കൈകള്‍

Last Updated:

കണ്ണിന് ചുറ്റുമുണ്ടാവുന്ന ഇരുണ്ട പാടുകൾക്ക് പരിഹാരമുണ്ട്; എളുപ്പത്തിൽ ലഭിക്കുന്ന ചേരുവകൾകൊണ്ട് ലളിതമായി ചെയ്യാനാവുന്ന ചില പൊടിക്കൈകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണിന് (eyes) ചുറ്റുമുള്ള കറുപ്പ് (dark circles) ഇന്ന് മിക്ക ആളുകളിലും കണ്ട് വരുന്ന പ്രശ്‌നമാണ്. ക്ഷീണം, ഉറക്കക്കുറവ്, നിര്‍ജലീകരണം, കണ്ണിന് ആയാസമുണ്ടാക്കുന്ന തരത്തിലുള്ള അമിതമായ സ്‌ക്രീന്‍ ഉപയോഗം (screen usage) എന്നിവ കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ വികസിക്കും. അമിതമായി സൂര്യപ്രകാശം (sunlight) ഏല്‍ക്കുന്നതും നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്. എന്നാല്‍ ചിലരില്‍ ജീനുകളിലെ ചില പ്രശ്‌നങ്ങളാകാം ഇത്തരം കറുപ്പ് നിറത്തിന് കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍, ശരിയായ ചികിത്സയ്ക്കായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.
advertisement

കണ്ണിന് താഴെ തടിപ്പ് ഉണ്ടാകുന്നതും മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. കൃത്യമായി ഉറങ്ങുന്നതും ധാരാളം വെള്ളം (water) കുടിയ്ക്കുന്നതും ഈ രണ്ട് പ്രശ്‌നങ്ങളും മാറാന്‍ സഹായിക്കുന്നു. പാരമ്പര്യമായിട്ടോ പ്രായമായിട്ടോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഇത്തരത്തില്‍ കറുപ്പ് ഉണ്ടായാല്‍ കുറച്ച് അധികം ശ്രദ്ധ കൊടുത്താല്‍ മാത്രമേ അത് ഇല്ലാതാകൂ. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ താല്‍ക്കാലികമായി മാത്രമേ പ്രശ്‌നം പരിഹരിക്കൂ ഇവ വാങ്ങി പണം കളയുന്നതിനേക്കാള്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതാകും നല്ലത്.

വെള്ളരിക്ക

വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടണ്‍ തുണിയില്‍ കിഴി കെട്ടി ഫ്രിഡ്ജില്‍ വെയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളില്‍ വെയ്ക്കുക. 10 മിനിറ്റ് ആകുമ്പോള്‍ കഴുകി കളയണം. കണ്ണുകള്‍ക്ക് ഉണര്‍വ്വ് നല്‍കാനും കറുപ്പ് മാറാനും ഈ രീതി സഹായിക്കും.

advertisement

ഗ്രീന്‍ ടീ ബാഗ്

കൺപോളകളുടെ വീക്കം മാറാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് ശരിയായ ഉറക്കമാണ്. ഒപ്പം ഗ്രീന്‍ ടീ ബാഗ് പരീക്ഷിയ്ക്കുന്നത് ഇരട്ടി റിസള്‍ട്ട് നല്‍കും. രണ്ട് ഗ്രീൻ ടീ ബാഗുകള്‍ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജില്‍ വെയ്ക്കണം. ശേഷം ഇവ എടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വെച്ചിട്ട് കഴുകി കളയണം. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റ്‌സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നവയാണ്. ഒപ്പം കണ്ണിന്റെ വീക്കവും ഇല്ലാതാക്കുന്നു.

advertisement

ഉരുളക്കിഴങ്ങ്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ ഇതിനേക്കാള്‍ മികച്ച ഒരു മാര്‍ഗ്ഗം ഉണ്ടോ എന്ന കാര്യം സംശയമാണ്. ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളില്‍ വെയ്ക്കണം. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാന്‍ വളരെ ഫലപ്രദമാണ്.

തക്കാളി നീര്

തക്കാളി പിഴിഞ്ഞ് അതിന്റെ നീര് എടുക്കണം. ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് കൂടി ചേര്‍ക്കുന്നതും നല്ലതാണ്. തക്കാളിയിലെ ലൈക്കോപീനും നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കുന്നു.

advertisement

ബദാം എണ്ണ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശരീരത്തെ മോയ്ചറൈസ് ചെയ്യാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബദാം എണ്ണ. കുറച്ച് ബദാം എണ്ണ എടുത്ത് കണ്ണിന് ചുറ്റും തടവി കൊടുക്കുക. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും കണ്ണിന് ചുറ്റുമുള്ള തൊലി വളരെ മൃദുവാക്കാനും ഇത് സഹായിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Dark Circles | കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറത്തിന് കാരണമെന്ത്? അവ മാറ്റാനുള്ള ചില പൊടിക്കൈകള്‍
Open in App
Home
Video
Impact Shorts
Web Stories