യൗവ്വനം നിലനിർത്താൻ ഏഴ് ഭക്ഷണങ്ങൾ

webtech_news18 , News18 India
നമ്മുടെ ദിവസേനയുളള ഊർജത്തെ നിലനിർത്തുന്നതും ത്വക്കിലൂടെ പ്രതിഫലിപ്പിക്കുന്നതും ഒരു ദിവസം നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർഥങ്ങളാണ്. നമുക്ക് ഊർജം നൽകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും നമ്മുടെ ഭക്ഷണത്തിന് കഴിയണം. അത്തരത്തിൽ യൗവ്വനം നിലനിർത്താൻ സഹായിക്കുന്ന ഏഴ് ഭക്ഷണ പദാർഥങ്ങളിതാ. എല്ലാ അടുക്കളയിലും സുഗമമായി ലഭിക്കുന്നവയാണ് ഇവ.ഗ്രീൻ ടീ

ആന്റി ഓക്സിഡന്റ്സിന്റെ കലവറയാണ് ഗ്രീൻ ടീ. ഇവ കൊഴുപ്പ് അടിയുന്നത് തടഞ്ഞ് ചർമത്തിന്റെ ഇലാസ്തികത നിലനിർത്തുന്നു. മാത്രമല്ല മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.പഴങ്ങൾ
ചിലയിനം പഴങ്ങളിൽ വാര്‍ധക്യത്തെ തടയുന്നതിനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് മുന്തിരി, ബ്ലൂബറീസ്, മാതളം, ആപ്പിൾ, ചെറി, ബ്ലാക്ക് ബറി എന്നിവ കഴിക്കുന്നത് യൗവ്വനം നിലനിർത്തുന്നതിനു സഹായിക്കും. ഇവയിൽ വൻതോതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ്, സമ്മർദം കുറച്ച് വാർധക്യത്തെ തടയുന്നു.ശുദ്ധ ജലം
വേനൽക്കാലത്തും അല്ലാത്തപ്പോഴും ധാരാളം ശുദ്ധ ജലം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. നാരങ്ങ, വെള്ളരി, മുന്തിരി എന്നിവ കഴിക്കുന്നതും ശരീരത്തിലെ ജലാംശം നിലനിർത്തുന്നു. ഇവയിലടങ്ങിയിട്ടുള്ള ടേക്സിൻ ചർമത്തിന്റെയും കരളിന്റെയും ആരോഗ്യം നിലനിർത്തുന്നു. കൂടാതെ ശരീരത്തിലെ ജലാംശം നിലനിർത്തി കണ്ണുകളുടെയും സൗന്ദര്യം നിലനിര്‍ത്തുന്നു.നട്ട്സ്വാൽനട്ട്സ്, ബദാം, പിസ്ത, മത്തൻ വിത്ത്, ഉണക്ക മുന്തിരി എന്നിവയിൽ ശരീരത്തിനാവശ്യമായ നല്ല കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചർമത്തെ സംരക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. ദിവസവും ഒരുപിടി നട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.കടൽ വിഭവങ്ങൾ
മത്തി, കോര, ചൂര, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 വൻതോതിൽ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗ സാധ്യത 35 ശതമാനം കുറയ്ക്കുന്നു. ചിപ്പിയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിന് ഇവ ഏറെ നല്ലതാണ്. മാത്രമല്ല, പ്രായം ചെല്ലുന്തോറും പേശികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. ആഴ്ചയിലൊരിക്കൽ ഇവയിലേതെങ്കിലുമൊക്കെ കഴിക്കുന്നത് അൽഷിമേഴ്സ്, സന്ധിവേദന എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.ധാന്യപ്പൊടികൾരക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് ധാന്യപ്പൊടികൾ സഹായിക്കുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമമല്ലാതിരിക്കുന്നതാണ് ചുളിവുകൾക്ക് കാരണം. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ധാന്യപ്പൊടികൾ അത്യാവശ്യമാണ്. വിവിധ ധാന്യങ്ങളുടെ പൊടികൾ ചേർന്ന ആട്ട ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്.പാലും പാലുത്പ്പന്നങ്ങളുംതൈര്, വെണ്ണ, നെയ്യ്, പനീർ തുടങ്ങിയ പാലുത്പ്പന്നങ്ങൾ പ്രോബയോട്ടിക്സിന്റെ കലവറയാണ്. ഇവ ശരീരത്തിലെ സൂക്ഷ്മാണു വ്യവസ്ഥയെ സംരക്ഷിക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പലതരം കാന‍സറുകളിൽ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴയുന്നു.
>

Trending Now