കേരളത്തിൽ ആസ്ത്മ രോഗികൾ വർദ്ധിക്കുന്നു

webtech_news18 , Advertorial
കൊച്ചി: മുൻതലമുറയിൽപ്പെട്ട ആർക്കും ആസ്ത്മ ഇല്ലായെന്നത് ആസ്ത്മ വരാതിരിക്കാൻ ഒരു കാരണമല്ല. കേരളത്തിൽ ആസ്ത്മ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ, ലോക ആസ്ത്മ ദിനത്തിൽ ലോകത്തിനു നൽകുന്ന സന്ദേശം തന്നെ ഇങ്ങനെയാണ്, 'ഒരിക്കലും നേരത്തെയാകരുത്, ഒരിക്കലും വൈകരുത്'. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിൽസ നല്കുന്ന പ്രത്യേക ആശുപത്രികൾ വർദ്ധിച്ചു വരികയാണ്.കഴിഞ്ഞ ഡിസംബർ - ജനുവരി കാലയളവിനുള്ളിൽ അമിതമായ തോതിലാണ് ആസ്ത്മ രോഗികൾ വർദ്ധിച്ചിരിക്കുന്നത്. 65, 000 മുതൽ 70, 000 വരെയാണ് ചെസ്റ്റ്, പൾമണറി വകുപ്പുകളിലായി ചികിൽസ തേടി ആളുകൾ എത്തിയിരിക്കുന്നത്. പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്‍റ് ഡോ രമേശ് നായർ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞതാണ് ഇക്കാര്യം.


കൊച്ചിയിലെ 10 പ്രധാന ആശുപത്രികളിലായി 30, 000 ഒപി സന്ദർശകർ മാത്രമാണ് ഈ കാലയളവിൽ എത്തിയത്. ഇതിൽ ഏകദേശം 35 ശതമാനം ആളുകൾ ആസ്ത്മ മൂലം കഷ്ടപ്പെടുന്നവരാണ്. അതിൽ തന്നെ ഭൂരിഭാഗവും കുട്ടികളും യുവാക്കളുമാണെന്ന് മുതിർന്ന പൾമണറോളജിസ്റ്റ് ഡോ പരമേഷ് പറഞ്ഞു.സംസ്ഥാനത്തെ 24 കെ എസ് ആർ ടി സി ഡിപ്പോകളിലായി 6, 920 ആളുകൾക്ക് ചോദ്യാവലി നൽകി നടത്തിയ സ്ക്രീനിംഗിൽ 2, 526 ആളുകളും ആസ്ത്മ രോഗികൾ ആയിരുന്നു. ഇതിൽ തന്നെ, 1493 പേർക്ക് പാരമ്പര്യമായി രോഗമില്ലാതിരുന്നിട്ടും രോഗം പിടിപെട്ടവർ ആയിരുന്നു. 30 മുതൽ 59 വരെ പ്രായമുള്ളവരിലാണ് കൂടുതലായും ആസ്ത്മ കണ്ടുവരുന്നത്. ഫാസ്റ്റ് ഫുഡ് ശീലവും വായു മലിനീകരണവും മാനസിക സമ്മർദ്ദവുമാണ് ആസ്ത്മയ്ക്ക് കാരണമായി പറയുന്നത്.
>

Trending Now