ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

മുടി കൊഴിച്ചിൽ തടയുന്നതിനും ആരോഗ്യമുള്ള മുടിയിഴകൾക്കും ഈ ചെമ്പരത്തി എണ്ണ ഒന്ന് പരീക്ഷിച്ച് നോക്കൂ

സെലിബ്രിറ്റി ന്യുട്രീഷ്യനിസ്റ്റായ പൂജ മഖിജ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചെമ്പരത്തി എണ്ണയെക്കുറിച്ച് അറിയാം.

ആരോഗ്യമുള്ള ഇടതൂർന്ന മുടിയിഴകൾ ആരും സ്വപ്നം കാണുന്ന ഒന്നാണ്. എന്നാൽ ഇതിനായി പോഷകാഹാരങ്ങൾ കഴിക്കുന്നതിനൊപ്പം പതിവായി തലമുടിയെ പരിചരിക്കുകയും വേണം. ഇതുവഴി നിങ്ങളുടെ മുടിയിഴകൾക്ക് സംരക്ഷണം ലഭിക്കും. സെലിബ്രിറ്റി ന്യുട്രീഷ്യനിസ്റ്റായ പൂജ മഖിജ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചെമ്പരത്തി എണ്ണയെക്കുറിച്ച് അറിയാം. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ തയാറാക്കാവുന്നതാണ്. ഈ എണ്ണ പതിവായി ഉപയോഗിക്കുന്നത് ആരോഗ്യമുള്ളതും കട്ടിയുള്ളതുമായ മുടി നേടാൻ സഹായിക്കും.


ഹെയർ ഓയിലിനൊപ്പം ആരോഗ്യമുള്ള മുടിയ്ക്ക് നിങ്ങളുടെ ഭക്ഷണത്തിലെ പ്രോട്ടീനിന്റെ അളവിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയാൻ അത്യാവശ്യമാണ്.


ഭക്ഷണത്തിലെ ബയോട്ടിൻ ഉപഭോഗവും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് പരിപ്പ്, പയർ, ട്യൂണ തുടങ്ങിയവ കഴിക്കുന്നത് മുടിക്ക് കെരാറ്റിൻ പ്രോട്ടീൻ നൽകാൻ സഹായിക്കും. ഇത് തിളക്കമുള്ള ഇടതൂർന്ന മുടിയിഴകൾ ഉണ്ടാകാൻ സഹായിക്കും. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയെന്നതും മുടി സംരക്ഷിക്കാ൯ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പ്രോട്ടീനും, അയണും, വൈറ്റമിനുകളും നിറഞ്ഞ ഭക്ഷണം കഴിക്കൽ വളരെ പ്രധാനമാണ്.


കേശ സംരക്ഷണത്തിന് ചെമ്പരത്തി എണ്ണ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മുടി കൊഴിച്ചിലുള്ളവർക്ക് മുടി കൊഴിച്ചിൽ തടയാൻ ചെമ്പരത്തി എണ്ണ സഹായിക്കും. ചെമ്പരത്തി എണ്ണ തയ്യാറാക്കാൻ ആവശ്യമായവ എന്തൊക്കെയാണെന്ന് നോക്കാം.

Also Read- Good Friday 2021: ദുഖഃവെള്ളിയുടെ ചരിത്രവും പ്രാധാന്യവും അറിയാം


എട്ട് ചെമ്പരത്തി പൂക്കളും എട്ട് ചെമ്പരത്തി ഇലകളും നന്നായി അരച്ചെടുക്കുക. ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിൽ അരച്ച് വച്ച പേസ്റ്റ് ചേർക്കുക. ഈ മിശ്രിതം ചൂടാക്കുക. 1 മുതൽ 2 മിനിറ്റ് വരെ ചൂടാക്കുക. തുടർന്ന് എണ്ണ തണുപ്പിക്കാൻ മാറ്റി വയ്ക്കുക. എണ്ണയുടെ ചൂടാറി കഴിയുമ്പോൾ ചെമ്പരത്തി എണ്ണ ഉപയോഗിക്കാവുന്നതാണ്. എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക. കൂടുതൽ ഫലം കിട്ടാൻ 30 മിനിറ്റ് നേരം എണ്ണം തലയിൽ വച്ച ശേഷം കഴുകി കളയാമെന്ന് മഖിജ പറയുന്നു.

ഈ എണ്ണ നിങ്ങളുടെ മുടി വളർച്ച ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. ആഴ്ച്ചയിലൊരിക്കലെങ്കിലും മുടിയുടെ സംരക്ഷണത്തിനായി സമയം കണ്ടെത്തുന്നത് മുടി കരുത്തോടെ വളരാൻ സഹായിക്കും. ഈ ഹെയർ ഓയിൽ തീർച്ചയായും നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുമെന്ന് ന്യുട്രീഷ്യനിസ്റ്റായ പൂജ മഖിജ പറയുന്നു.


ഒരുപാട് കാലം മുടിയിൽ എണ്ണ തേക്കാതെ ഒഴിവാക്കിയിട്ടാൽ കഷണ്ടി വരാനുളള സാധ്യത വളരെ കൂടുതലാണ്. ചുരുങ്ങിയത് ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഓയിൽ മസാജ് ചെയ്യൽ വളരെ പ്രധാനമാണ്. ഹെയർ ഡ്രയർ, സ്ട്രൈറ്റ്നർ തുടങ്ങിയ ഉപകരണങ്ങൾ മുടിയിൽ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.


(ഡിസ്ക്ലെയ്മർ: ഈ ലേഖനത്തിൽ പ്രതിപാദിച്ചിക്കുന്ന വിവരങ്ങൾ പൊതു വിവരങ്ങളാണ്. ന്യൂസ് 18 സ്വന്തമായി ഇത് ഉറപ്പുവരുത്തിയിട്ടില്ല. ഇവ നടപ്പിലാക്കുന്നതിന് മുമ്പ് വിഗദ്ധരെ സമീപിക്കുക)

Published by: Rajesh V
First published: March 31, 2021, 2:26 PM IST